ചാനല്‍ ആര്‍.ബി ഫ്രണ്ട്ലി കാര്‍ഡ് വിതരണം കാഞ്ഞങ്ങാട്ടും

  • Post category:news
  • Reading time:1 min read
You are currently viewing ചാനല്‍ ആര്‍.ബി ഫ്രണ്ട്ലി കാര്‍ഡ് വിതരണം കാഞ്ഞങ്ങാട്ടും

കാഞ്ഞങ്ങാട്: ചാനല്‍ ആര്‍.ബി ഫ്രണ്ട്ലി കാര്‍ഡ് വിതരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇതിൻ്റെ ഭാഗമായി വ്യാപാരി- വ്യവസായി പ്രതിനിധികള്‍, ആരോഗ്യമേഖലകളിലെ പ്രമുഖര്‍, വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, ക്ലബ് ഭാരവാഹികള്‍, വിവിധ സംഘടനകള്‍ തുടങ്ങി സമൂഹത്തിലെ ചെറുതും വലുതുമായ നാനാ തുറകളിലെ എല്ലാവരെയും ഒരു കുടകീഴില്‍ കൊണ്ടുവരികയാണ് ചെയ്യുന്നത്.

കാഞ്ഞങ്ങാട് റോയല്‍ ഡെക്കര്‍ ഉടമ എ.കെ അബ്ദുല്ല കുട്ടി ചാനല്‍ ആര്‍.ബി പ്രതിനിധിയില്‍ നിന്നും ഫ്രണ്ട്ലി കാര്‍ഡ് ഏറ്റുവാങ്ങുന്നു.

ഇതോടെ കൂടുതല്‍ പ്രാദേശിക വാര്‍ത്തകളും ഇതര പ്രമോഷന്‍ വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കും മറ്റു കലാ- സാംസ്‌കാരിക പരിപാടികള്‍ക്കും വാര്‍ത്തകളിലൂടെ കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് ചാനല്‍ ആര്‍.ബി ചെയ്യുന്നത്. ഇതിനായി നല്ല പ്രതികരണമാണ് ഫ്രണ്ട്ലി കാര്‍ഡിന് ലഭിച്ചുവരുന്നത്. ഈ പദ്ധതിക്ക് നിലവില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പൂര്‍ണ പിന്തുണയുണ്ട്.

0Shares