കാസര്‍കോട്: ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധയാകര്‍ഷിച്ചുവരുന്ന ചാനല്‍ ആര്‍.ബി ഡോട്ട് കോം ജില്ലയില്‍ നടപ്പിലാക്കുന്ന ഫ്രണ്ട്ലി കാര്‍ഡ് പദ്ധതിക്ക് സഹകരണം ഉറപ്പാക്കി ഫര്‍ണിച്ചര്‍ മാനുഫാക്‌ച്ചേഴ്‌സ് ആന്റ് മര്‍ച്ചന്റ്‌സ് അസോസിയേഷനും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പൂര്‍ണ സഹകരണവും നിലവില്‍ ചാനല്‍ ആര്‍.ബിക്കുണ്ട്. ഇതിന് കരുത്ത് പകരുന്ന തീരുമാനമാണ് ഫര്‍ണ്ണിച്ചര്‍ അസോസിയേഷനും കൈകൊണ്ടത്. വ്യാപാര വ്യവസായ മേഖലക്ക് കൂടുതല്‍ ഊര്‍ജം പകരാന്‍ ഇത് ഉപകരിക്കും. ചെറുകിട ഫര്‍ണിച്ചര്‍ മേഖലയിലുള്ളവര്‍ക്കുപോലും കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണ് ചാനല്‍ ആര്‍.ബി നടപ്പിലാക്കുന്നതെന്നു ഷാഫി നാലപ്പാട് പറഞ്ഞു. ഈ പദ്ധതിയില്‍ ഞാനും എൻ്റെ സ്ഥാപനവും പങ്കാളിയാവുന്നു. അത് പോലെ ഓരോരുത്തരും ചാനല്‍ ആര്‍.ബിയോടൊപ്പം കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചാനല്‍ ആര്‍.ബി പ്രതിനിധി മുഹമ്മദ് ഹാരിസില്‍ നിന്നും ഫുമ്മയുടെ ജില്ലാ പ്രസിഡണ്ടും നാലപ്പാട് ഫര്‍ണിച്ചര്‍ ഉടമയുമായ ഷാഫി നാലപ്പാട് ഫ്രണ്ട്ലി കാര്‍ഡ് ഏറ്റുവാങ്ങുന്നു
നിലവില്‍ മാധ്യമരംഗം നാഥനില്ലാ കളരിപോലെയായി തീര്‍ന്നിരിക്കുന്നു. ഓഫീസോ, എഡിറ്ററോ, എഡിറ്റോറിയല്‍ ടീമോ ഇല്ലാതെ മാധ്യമ സ്ഥാപനമാണെന്ന് പറഞ്ഞു നടക്കുന്ന ആളുകളും, അവര്‍ പടച്ചു വിടുന്ന വാര്‍ത്തകളും കുറെ ഏറെ ഉണ്ട്. എന്നാല്‍ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം എന്താണെന്ന് അവര്‍ക്ക് പോലും അറിയില്ല. ഇവിടെ വഞ്ചിതരാവുന്നത് പൊതുസമൂഹമാണ്. ഈ സാഹചര്യത്തില്‍ അത്തരക്കാരെ മാറ്റി നിര്‍ത്തി നല്ല മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രോത്സാഹനം നല്‍കുകയാണ് വേണ്ടത്. അത് കൊണ്ടാണ് നല്ല ആശയം മുന്നോട്ട് വെക്കുന്ന പരിചയ സമ്പന്നരായ മാധ്യമപ്രവര്‍ത്തകരാല്‍ മുന്നോട്ട് പോകുന്ന ചാനല്‍ ആര്‍.ബി യോടൊപ്പം കൈകോര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാനല്‍ ആര്‍.ബി ഫ്രണ്ട്ലി കാര്‍ഡ് ജില്ലയിലെ ചെറുതും വലുതുമായ ഫര്‍ണിച്ചര്‍ വ്യാപാരികളിലേക്ക് എത്തുന്നതോടെ ഈ മേഖലയിലെ കുറെ നല്ല കാര്യങ്ങള്‍ എളുപ്പം പൊതുജനങ്ങളിലേക്ക് എത്തിത്തുടങ്ങും. പൊതുജനങ്ങളുമായി ബന്ധം പുലര്‍ത്താനും ഇതോടെ തങ്ങളുടെ വ്യാപാരം വര്‍ദ്ധിപ്പിക്കാനും വ്യാപാരികള്‍ക്ക് സാധിക്കുന്നതാണ് ചാനല്‍ ആര്‍.ബിയുടെ ഫ്രണ്ട്ലി കാര്‍ഡ്.