ചാനല്‍ ആര്‍.ബി ഡോട്ട് കോം വായനക്കാര്‍ക്കായി നടത്തിയ സമ്മാന പദ്ധതിയിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം നാളെ 

  • Post category:news
  • Reading time:1 min read
You are currently viewing ചാനല്‍ ആര്‍.ബി ഡോട്ട് കോം വായനക്കാര്‍ക്കായി നടത്തിയ സമ്മാന പദ്ധതിയിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം നാളെ 

കാസര്‍കോട്: ഓണ്‍ലൈന്‍ വാര്‍ത്താ രംഗത്തെ പ്രമുഖ സ്ഥാപനമായ ചാനല്‍ ആര്‍.ബി ഡോട്ട്‌കോം വായനക്കാര്‍ക്കായി നടത്തിയ ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്കുളള സമ്മാന വിതരണം ജൂണ്‍ മൂന്നിന് ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടി നുള്ളിപ്പാടിയിലെ സ്റ്റുഡിയോവിലാണ് നടക്കുക. മെയ് 20 മുതല്‍ ജൂണ്‍ രണ്ടുവരേ പ്രതിദിനം നടത്തിയ മല്‍സര വിജയികള്‍ക്കാണ് മൗലവി ബുക്ക് ഡിപ്പോ കാസര്‍കോട് സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റും ലഭിക്കുക.വിശിഷ്ട വ്യക്തികള്‍ സമ്മാന വിതരണം നടത്തും. നിധീഷ് കുമാര്‍- ഇരിയണ്ണി, പി.വി രതീഷ്- പരവനടുക്കം, ഹസന്‍ മണിയംപാറ, മുഹമ്മദ് അസ്ലം -ചേരൂര്‍, ഖദീജത്ത് ഷംസാദ്-കുമ്പള, അലീമ ജലീല്‍-ചെമ്മനാട്, സീനിയ മൊയ്തീന്‍- ബദിയടുക്ക, നൗഷാദ്-പെര്‍ള, രജീഷ് കുളങ്കര- പയ്യന്നൂര്‍, അബ്ബാസ് മാര- സന്തോഷ് നഗര്‍, ഹാരിസ് കോട്ടുമല- മലപ്പുറം, റിലീഷ് കുട്ടന്‍ മാണിയാട്ട് എന്നിവരാണ് വിജയികള്‍.

0Shares