ചാനല്‍ ആര്‍.ബി ക്വിസ് സമ്മാനപദ്ധതി; വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ചാനല്‍ ആര്‍.ബി ക്വിസ് സമ്മാനപദ്ധതി; വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു

കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട് കോം വായനക്കാര്‍ക്കായി നടത്തുന്ന സമ്മാന പദ്ധതിയുടെ ഭാഗമായി നടത്തിയ ക്വിസ് മല്‍സര വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മനവും വിതരണം ചെയ്തു.നുള്ളിപ്പാടിയിലെ ചാനല്‍ ആര്‍.ബി സ്റ്റുഡിയോവില്‍ വച്ച് നടന്ന ചടങ്ങില്‍ കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാഹീമും ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സീനിയര്‍ വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡും സമ്മാനം വിതരണം ചെയ്തു.ചാനല്‍ ആര്‍.ബി സി.ഇ.ഒ മുഹമ്മദ് ഹാരിസ്, സീനിയര്‍ റിപോര്‍ട്ടര്‍ ദേവിദാസ്, സി.എച്ച് ജസീല സംബന്ധിച്ചു. ജൂണ്‍ 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ മല്‍സര വിജയികളായ അബ്ദുല്‍ മേല്‍പറമ്പ്, റാസി ഊജംപാടി, റിനീത് മന്നിപ്പാടി, അബ്ദുല്‍ റഹ്മാന്‍ ഉദുമ എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.

ജൂണ്‍ 28 മുതല്‍ ജുലൈ നാലുവരെ വിജയിച്ചവര്‍ക്ക് പിന്നീട് സമ്മാനം വിതരണം ചെയ്യും. പുതിയ പ്രതിവാര സമ്മാന പദ്ധതിയുടെ ചോദ്യത്തിനുള്ള ഉത്തരം അയക്കാനുള്ള അവസാന തിയ്യതി ഇന്നാണ്. ഇന്നുരാത്രി 12 മണിക്കകം ഉത്തരം അയക്കണം.വിജയിയെ വെള്ളിയാഴ്ച രാവിലെ പ്രഖ്യാപിക്കും. നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക് ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റും സമ്മാനത്തിനും പുറമേ ആപ്‌കോ ഹുണ്ടായി നല്‍കുന്ന ക്രിക്കറ്റ് ബാറ്റും ബോളും സമ്മാനമായി ലഭിക്കും.

ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായി നടത്തുന്ന ക്വിസ് മല്‍സരം

ചോദ്യം

ഇംഗ്ലണ്ടില്‍ നടക്കുന്ന ട്വന്റി 20 പരമ്പരയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ആര്?

A) അജിന്‍ക്യ രഹാനെ

B) എംഎസ് ധോണി

C) വിരാട് കോഹ്ലി

D) കെ.എല്‍ രാഹുല്‍

E) ഇവയൊന്നുമല്ല

പുതിയ സമ്മാന പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ചോദ്യത്തിന്റെ ഉത്തരം ജുലൈ 12 രാത്രി 12നു മുമ്പായി അയക്കുക. ആദ്യം ചാനല്‍ ആര്‍.ബിയുടെ (channelrb.com) എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് ഇന്നത്തെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കു ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരമയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ അയക്കണം. 

0Shares