കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട് കോം വായനക്കാര്‍ക്കായി നടത്തുന്ന സമ്മാന പദ്ധതിയുടെ ഭാഗമായി നടത്തിയ ക്വിസ് മല്‍സര വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മനവും വിതരണം ചെയ്തു.
നുള്ളിപ്പാടിയിലെ ചാനല്‍ ആര്‍.ബി സ്റ്റുഡിയോവില്‍ വച്ച് നടന്ന ചടങ്ങില്‍ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ സമ്മാനം വിതരണം ചെയ്തു. ചാനല്‍ ആര്‍.ബി സി.ഇ.ഒ മുഹമ്മദ് ഹാരിസ്, സീനിയര്‍ റിപോര്‍ട്ടര്‍ ദേവിദാസ്, ഹസന്‍ സംബന്ധിച്ചു.
സ്‌നേഹ കെ.വി(ഇരിയണ്ണി), ജിഷ എം(നെക്രംപാറ), മുക്താര്‍ മുഫീദ് അര്‍ലടുക്ക, സൈനബത്ത് നബീല മേനാങ്കോട് എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.
വായനക്കാര്‍ക്കായുള്ള പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാവുന്നവര്‍ക്ക് ആപ്‌കോ ഹുണ്ടായി നല്‍കുന്ന ക്രിക്കറ്റ് ബാറ്റും ബോളും ചാനല്‍ ആര്‍ബിയുടെ പ്രോല്‍സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റുമാണ് നല്‍കുന്നത്.
മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കുക. ഏതെങ്കിലും വാര്‍ത്തയ്ക്കിടയില്‍ ചോദ്യമുണ്ടാകും. നിബന്ധനകള്‍ ഒപ്പം നല്‍കിയിട്ടുണ്ട്.
ചാനല്‍ ആര്‍.ബി ക്വിസ് സമ്മാനപദ്ധതി; വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു