ചാനല്‍ ആര്‍.ബിയുടെ ജീവകാരുണ്യ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമെന്ന് അഡ്വ. കെ ശ്രീകാന്ത്

  • Post category:news
  • Reading time:1 min read
You are currently viewing ചാനല്‍ ആര്‍.ബിയുടെ ജീവകാരുണ്യ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമെന്ന് അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്: സമൂഹത്തിലെ നിര്‍ധനരായവര്‍ക്ക് മെത്ത എത്തിച്ചു നല്‍കുന്ന ചാനല്‍ ആര്‍.ബി ഡോട്ട്‌കോമിന്റെ ജീവകാരുണ്യപ്രവര്‍ത്തനമായ സാന്ത്വന സ്പര്‍ശം പദ്ധതി അഭിനന്ദനാര്‍ഹമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത്. മാധ്യമങ്ങള്‍ വാര്‍ത്തക്കൊപ്പം ഏറ്റെടുക്കേണ്ട വിഷയമാണിത്. ആരോഗ്യ സുരക്ഷാകാര്യങ്ങളില്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ പോകുന്ന നിരവധി കുടുംബങ്ങള്‍ നമുക്കിടയിലുണ്ട്. വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ചാനല്‍ ആര്‍.ബി ഈ ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് പോകുന്നത്. പൂര്‍ണമായും കിടപ്പിലായവരും രോഗകാരണം മാസങ്ങളായി ശയ്യയിലായവര്‍ നിരവധി പേര്‍ ജില്ലയിലുണ്ട്. കിടപ്പായപോലുമില്ലാതെ വെറും തറനിലത്തുകിടന്നാണ് ചിലര്‍ ദുരിത ജീവിതം നയിക്കുന്നത്. ഈ സാഹചര്യത്തില്‍ ചാനല്‍ ആര്‍.ബിയുടെ പ്രവര്‍ത്തനം ഒരുപരിധിവരേയുള്ള നിര്‍ധനരായവര്‍ക്ക് ഏറെ ആശ്വാസം പകരും. വാര്‍ത്തയുടെ പക്ഷത്തോടൊപ്പം സമൂഹത്തിനു വേണ്ടി ജീവകാരുണ്യമേഖലയ്ക്കു കൂടി മുന്‍തൂക്കം നല്‍കുന്ന ചാനല്‍ ആര്‍ബിയുടെ മാതൃക മറ്റുള്ള മാധ്യമങ്ങള്‍ക്കും പ്രചോദനം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.                                                  സുള്‍ഫെക്‌സ് മാട്രസിന്റെ സഹകരണത്തോടെയാണ് ചാനല്‍ ആര്‍.ബി ഒരുവര്‍ഷത്തെ സാന്ത്വന സ്പര്‍ശം ജീവകാരുണ്യ പദ്ധതിയൊരുക്കിവരുന്നത്. നിര്‍ധനരായ കിടപ്പിലായ രോഗികള്‍ക്ക് ആശ്വാസമായി മാസം പത്ത് മെത്ത നല്‍കുന്ന പദ്ധതിയാണ് ഇത്. ഫെബ്രുവരി മാസത്തെ പത്തുപേര്‍ക്കുള്ള മെത്തയുടെ വിതരണം പൂര്‍ത്തിയായി. ചാനല്‍ ആര്‍.ബിയുടെ പ്രത്യേക സമിതിയാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് പദ്ധതി നടക്കുന്നത്.

0Shares