കാസര്‍കോട്: ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധയാകര്‍ഷിച്ചുവരുന്ന മലയാളം ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ചാനല്‍ ആര്‍.ബി ഡോട്ട് കോമിൻ്റെ ഫ്രണ്ട്ലി കാര്‍ഡ് പദ്ധതിയ്ക്ക് തുടക്കമായി.
ചാനല്‍ ആര്‍.ബിയുടെ സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റുംജില്ലാ പ്രസിഡന്റുമായ കെ അഹമ്മദ് ഷെരിഫ് കാസര്‍കോട് ബാറ്റാ ഷോറൂം മാനേജര്‍ എന്‍.എസ് പിള്ളയ്ക്ക് കൈമാറി ഫ്രണ്ട്ലി കാര്‍ഡ് പദ്ധതി ഉദ്ഘാടനം ചെയ്തു. ചാനല്‍ ആര്‍.ബി എം.ഡി മുഹമ്മദ് ഹാരിസ് അധ്യക്ഷനായി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, കാസര്‍കോട് യൂനിറ്റ് പ്രസിഡന്റ് എ.കെ മൊയ്തു, യൂനിറ്റ് സെക്രട്ടറി നാഗേഷ് ഷെട്ടി, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് മണികണ്ഠന്‍, ഹാമീ ബീഗം, പ്രസ് ക്ലബ് ട്രഷറര്‍ കെ.വി പത്മേഷ്, ചാനല്‍ ആര്‍.ബി എഡിറ്റര്‍ ഇന്‍ ചീഫ് വി.വി പ്രഭാകരന്‍, കോര്‍ഡിനേറ്റര്‍ സാജന്‍ പള്ളൂര്‍, ദേവിദാസ് പിലിക്കോട്, പീതാംബരന്‍ കുറ്റിക്കോല്‍, ഹസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വ്യാപാര-വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രൊമോഷന്‍ വാര്‍ത്തകള്‍ക്ക് അര്‍ഹമായ പ്രധാന്യം നല്‍കുകയാണ് ഫ്രഡ്‌ലി കാര്‍ഡ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.