കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയുടെ കടവുകളില്‍ ആര്‍.ഡി.ഒ യുടെ നേതൃത്തില്‍ പരിശാധന നടത്തി. കടവുകളില്‍ അനധികൃതമായി മണല്‍ കടത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. സംഘത്തെ കണ്ട കടത്തുകാര്‍ ഓടി രക്ഷപ്പെട്ടു. ചെമ്പരിക്ക ഭാഗത്തുനിന്ന് ചാക്കില്‍ കടത്താന്‍ അനധികൃതമായി സൂക്ഷിച്ചുവെച്ച മണല്‍ ചാക്കുകള്‍ അധികൃതര്‍ നശിപ്പിച്ചു.
ആര്‍.ഡി.ഒ അബ്ദുള്‍ സമദിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസര്‍ ശശിധര പണ്ഡിറ്റ്, ജൂനിയര്‍ സൂപ്രണ്ട് റാം മ്പിനോയ്, അഖില്‍ മാത്യു എന്നിവര്‍ ഉണ്ടായിരുന്നു. പരിശോധന കൂടുതല്‍ കര്‍ശനമാക്കാന്‍ വില്ലേജ് ഓഫീസര്‍ മാര്‍ക്ക് ആര്‍.ഡി.ഒ നിര്‍ദ്ദേശം നല്‍കി.
ചന്ദ്രഗിരിപ്പുഴയുടെ കടവുകളില്‍ ആര്‍.ഡിഒ യുടെ മിന്നല്‍ പരിശാധന