Categories
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ജല്‍ജീവന്‍ പദ്ധതിയില്‍ ഹൗസ് കണക്ഷനുള്ള അപേക്ഷ സ്വീകരിക്കുവാന്‍ നടപടി തുടങ്ങി
Trending News





തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടല്‍ പ്രവര്‍ത്തിയുടെ പുരോഗതി വിലയിരുത്താന്‍ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത യോഗം നടന്നു. അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യു.സുബിന് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മഴക്കാലമായതിനാല്‍ നിര്‍ത്തി വെച്ച റോഡ് സൈഡില്‍ പൈപ്പിടുന്ന പ്രവൃത്തി മഴ മാറുന്നതോടെ പുനരാരംഭിക്കുവാനും അതോടൊപ്പം ഹൗസ് കണക്ഷന്റെ അപേക്ഷ സ്വീകരിക്കുവാനും തീരുമാനിച്ചു. നിലവില്‍ വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന് ഉള്ളവര്‍ ജല്‍ജീവന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കേണ്ടതില്ല. ഇവര്‍ക്ക് ജല്‍ജീവന്‍ പദ്ധതിയില്‍ തന്നെ കുടിവെള്ളം ലഭിക്കുന്നതാണ്.
Also Read
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഇ എം ആനന്ദവല്ലി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എ കെ ഹാഷിം, മെമ്പര്‍മാരായ എം രജീഷ്ബാബു, ഫായിസ് ബീരിച്ചേരി, എം ഷൈമ, ശശിധരന് ഇ, കെ വി കാര്‍ത്ത്യായനി, സീത ഗണേഷ്, കെ എന്‍ വി ഭാര്‍ഗ്ഗവി, എം കെ ഹാജി, എം അബ്ദുള്‍ ഷുക്കൂര്‍, സാജിദ സഫറുള്ള, ഫരീദബീവി, പദ്ധതിയുടെ അസി.എഞ്ചിനീയര്‍ മേഘനാദന് സി എ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Sorry, there was a YouTube error.