ചന്ദ്രഗിരികോട്ട വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റണം: തമ്പ് മേല്‍പറമ്പ്

  • Post category:local news
  • Reading time:1 min read
You are currently viewing ചന്ദ്രഗിരികോട്ട വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റണം: തമ്പ് മേല്‍പറമ്പ്

മേല്‍പറമ്പ്: പ്രകൃതി രമണീയമായ ചന്ദ്രഗിരി കോട്ട സ്വദേശ-വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നവിധത്തില്‍ നവീകരിച്ച് വിനോദ സഞ്ചാര ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റണമെന്ന് തമ്പ് മേല്‍പറമ്പ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കോട്ട നവീകരണത്തിനായി അനുവദിക്കപ്പെട്ട തുക ശരിയായി വിനിയോഗിക്കപ്പെടുന്നുണ്ടോയെന്നും ഉറപ്പ് വരുത്തണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഞ്ചാരികള്‍ക്കായി പ്രകൃതി ഭംഗി ആസ്വദിക്കാനായി ചന്ദ്രഗിരിക്കോട്ടയില്‍ സ്ഥാപിച്ചിരുന്ന ബൈനോകുലറുകള്‍ പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് അബ്ദുല്‍ മജീദ് ചെമ്പിരിക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അനൂപ് കളനാട് സ്വാഗതവും, റിപ്പോര്‍ട്ടും, ട്രഷറര്‍ യൂസഫ് ബി എ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.വരും വര്‍ഷം നടപ്പിലാക്കേണ്ടുന്ന നിര്‍ദ്ധന രോഗികള്‍ക്കുള്ള ധനസഹായം, വൃക്കരോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാംപ്, അക്യുപങ് ചര്‍ ക്യാംപ്, രക്ഷിതാക്കള്‍ക്കുള്ള പാരന്റിംഗ് ക്ലാസ്സ്, നാലപ്പാട് ഫര്‍ണ്ണിച്ചര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്, കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍, എന്‍.എ ട്രോഫി ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങി വിവിധ ജീവകാരുണ്യ, കലാ കായിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം അംഗീകാരം നല്‍കി. യോഗത്തില്‍ ജലില്‍ കോയ, വിജയന്‍ മാസ്റ്റര്‍, ഷാഫി നാലപ്പാട്, റസാഖ് എം.എ, ഷംസുദ്ധീന്‍ ടി.എം., ഇ എം.ഇബ്രാഹിം, പുരുഷോത്തമന്‍ ചെമ്പിരിക്ക, ടി.കണ്ണന്‍, താജുദ്ധീന്‍ ചെമ്പിരിക്ക പ്രസംഗിച്ചു. മൊഹ്‌സിന്‍ കെ.എം.നന്ദി പറഞ്ഞു.പുതിയ ഭാരവാഹികളായി അബ്ദുല്‍ മജീദ് ചെമ്പിരിക്ക (പ്രസിഡണ്ട്) അനൂപ് കളനാട് (ജനറല്‍ സെക്രട്ടറി), ഷാഫി നാലപ്പാട്(ട്രഷറര്‍), ഏ, ആര്‍, അശറഫ്, വിജയന്‍ മാസ്റ്റര്‍(വൈ.പ്രസിഡണ്ടുമാര്‍) ശംസുദ്ധീന്‍ ടി എം, മൊഹ്‌സിന്‍ കെ.എം (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. പുരുഷോത്തമന്‍ ചെമ്പിരിക്ക റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്നു.

0Shares