ഗ്രാമീണ ജനങ്ങളുടെ രോഗശമനത്തിന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ സംബന്ധിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഗ്രാമീണ ജനങ്ങളുടെ രോഗശമനത്തിന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ സംബന്ധിച്ചു

ബേഡഡുക്ക(കാസർകോട്): ഗ്രാമീണ ജനങ്ങളുടെ രോഗശമനത്തിന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാസർകോട് താലൂക്ക് ആശുപത്രി സഹകരണസംഘം നേതൃത്വത്തിൽ കാസർകോട് കിംസ് സൺറൈസ് ആശുപത്രിയുടെ സഹകരണത്തോടെ ചെവ്വാഴ്ച്ച രാവിലെ മുതൽ മുന്നാട് നടന്ന മെഡിക്കൽ ക്യാമ്പ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി.രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാർ സംബന്ധിച്ചു. മുന്നാട് സഹകരണ ആശുപത്രിയിൽ ഇ.എൻ.ടി ഡോക്ടറുടെ ആഴ്ച്ചയിൽ ഒരു ദിവസത്തെ സന്ദർശന ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് മുൻ വൈസ്. പ്രസിഡണ്ട് എം.അനന്തൻ നിർവഹിച്ചു. എ.മാധവൻ അധ്യക്ഷനായി.

0Shares