കാസര്‍കോട്: കേരള ഫോക്ക് ലോര്‍ അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവും പ്രസിദ്ധമാപ്പിളപ്പാട്ട് ഗായകനുമായ അഷറഫ് പയ്യന്നൂരിനേ കാസര്‍കോട് മാപ്പിളപ്പാട്ട് ആസ്വാദക സംഘം ആദരിക്കുന്നു. നവംബര്‍ 16ന് വൈകീട്ട് ആറിന് ടൗണ്‍ ഹാളിലാണ് ആദര ചടങ്ങ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ മാപ്പിളപ്പാട്ടിലെ പ്രഗല്‍ഭര്‍ അണിനിരക്കും. ഇടക്കാലത്ത് നിന്നു പോയ മാപ്പിളപ്പാട്ടിന്റെ മടിത്തൊട്ടിലിനെ ഉണര്‍ത്തുന്ന വലിയ ചടങ്ങോടെയാണ് ആദര ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രശസ്തമാപ്പിളപ്പാട്ട് ഗായകര്‍ അണിനിരക്കുന്ന ഇശല്‍ സന്ധ്യയും ചടങ്ങിന് കൊഴുപ്പേകും. ഇത് സംബന്ധിച്ച് ആലിയയിലെ മ്യൂസിക് എംപോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സി.എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
മാപ്പിള കവി പി.എസ് ഹമീദ് മുഖ്യാതിഥിയായി. ഹമീദ് കോളിയടുക്കം അധ്യക്ഷത വഹിച്ചു. എ.എസ് മുഹമ്മദ് കുഞ്ഞി, ഉസ്മാന്‍ കടവത്ത്, റഫീഖ് മണിയങ്ങാനം, ഇസ്മായില്‍ തളങ്കര, കെ.മുരളീധരന്‍ നായര്‍, ജാഫര്‍ പേരാല്‍, അസീസ് മൊഗ്രാല്‍, ലത്തീഫ് കസറാജി, അബ്ദുല്‍ ഖാദര്‍, എം.സി റാജുദ്ദീന്‍, യു.എം.ഷാഫി പ്രസംഗിച്ചു, അസീസ് പുലിക്കുന്ന് സ്വാഗതവും ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു
സംഘാടക സമിതി ഭാരവാഹികള്‍: മുഖ്യരക്ഷാധികാരികള്‍: യഹ് യ തളങ്കര, പി.എസ് ഹമീദ്, എ.എസ് മുഹമ്മദ് കുഞ്ഞി, ടി.എ.ഷാഫി. പബ്ലിസിറ്റി ചെയര്‍മാന്‍: ഷാഫി തെരുവത്ത്.
ഗുരുപൂജ അവാര്‍ഡ് ജേതാവ് അഷ്‌റഫ് പയ്യന്നൂരിന് മാപ്പിളപ്പാട്ട് ആസ്വാദക സംഘം ആദരവ് ഒരുക്കുന്നു