
കുറ്റ്യാടിയില്‍ പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായാണ് ബി.ജെ.പി കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ കഴിഞ്ഞദിവസം റാലിയും പൊതുയോഗവും സംഘടിപ്പിച്ചത്. എന്നാല്‍ റാലി ആരംഭിക്കും മുമ്പേ ടൗണിലെ ഭൂരിഭാഗം കടകളും അടച്ചു. ഇതിനു പിന്നാലെയാണ് റാലി നടന്നത്. പ്രകോപന പരമായ മുദ്രാവാക്യങ്ങളായിരുന്നു റാലിയില്‍ ഉടനീളം.

ഉമ്മാ പാല് കുടിച്ചെങ്കില്‍ ഒറ്റ തന്തയ്ക്ക് ജനിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളെ എന്ന തരത്തില്‍ ഉള്ള മുദ്രവാക്യങ്ങള്‍
ആണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മുഴക്കിയത്. എന്നാല്‍ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നോയെന്ന കാര്യം അറിയില്ലെന്ന് പോലീസ് അറിയിച്ചു.
