ഗുജറാത്തില്‍ ബി.ജെ.പി നേടിയ വിജയം ജാതിമതവിഘടന വൈദേശിക ശക്തികള്‍ക്കേറ്റ കനത്ത പ്രഹരം: കെ ശ്രീകാന്ത്

  • Post category:local news
  • Reading time:1 min read
You are currently viewing ഗുജറാത്തില്‍ ബി.ജെ.പി നേടിയ വിജയം ജാതിമതവിഘടന വൈദേശിക ശക്തികള്‍ക്കേറ്റ കനത്ത പ്രഹരം: കെ ശ്രീകാന്ത്

കാസര്‍കോട്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ തിളക്കമാര്‍ന്ന വിജയം ജാതിമതവിഘടന വൈദേശിക ശക്തികള്‍ക്കേറ്റ കനത്ത പ്രഹരമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത്. ഭിന്നിപ്പിച്ച് നേടുകയെന്ന ബ്രിട്ടന്റെ പഴയകാല തന്ത്രവുമായി ഗുജറാത്തിലിറങ്ങിയ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിന് ജനം നല്‍കിയ മറുപടിയാണ് ബി.ജെ.പി വിജയം. പാക്കിസ്ഥാനെയും ചൈനയെയും കൂട്ടുപിടിച്ച് അവരുടെ സാമ്പത്തിക സഹായത്തോടെ രാജ്യത്തെ ശിഥിലമാക്കാനിറങ്ങിയ കോണ്‍ഗ്രസ്സിന് വോട്ടര്‍മാര്‍ ജനാധിപത്യരീതിയില്‍ നല്‍കിയ മറുപടിയാണ് ബി.ജെ.പിയുടെ വിജയമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടപ്പിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടന്നു. കറന്തക്കാട് ബി.ജെ.പി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് പ്രകടനം പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ രവീശതന്ത്രി കുണ്ടാര്‍, പി.സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ നഞ്ചില്‍ കുഞ്ഞിരാമന്‍, സവിത ടീച്ചര്‍, ജനറല്‍ സെക്രട്ടറി പി.രമേശ്, കൗണ്‍സിലര്‍മാരായ ഉമ, ശ്രീലത, മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, ഗുരുപ്രസാദ് പ്രഭു, മാലതി സുരേഷ്, സതീഷ് കടപ്പുറം, കെ.ടി.ജയറാം, എന്‍.സതീഷന്‍, കെ.മനോജ്, എ.പി.ഹരീഷ്, കീര്‍ത്തന്‍ ജെ.കുഡ്ലു, എ.കേശവ പങ്കെടുത്തു.

0Shares