ഉദുമ: പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ദേവതാ സങ്കല്‍പ്പമായ കണ്ഠകര്‍ണ്ണന്റെ നാലിറ്റുകാരന്‍ സ്ഥാനം അലങ്കരിക്കുന്ന കിഴക്ക് വീട് തറവാട്ടിലെ ഗംഗാധരന്‍ നാലിറ്റുകാരന്‍(60) നിര്യാതനായി. ബുധനാഴ്ചരാത്രിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏതാനു നാളുകളായി ചികിത്സയിലായിരുന്നു. 2000ത്തിലാണ് ക്ഷേത്ര സ്ഥാനികനായി ആചാര സ്ഥാനം കൈയ്യേറ്റത്. രാമന്‍ നാലിട്ടുകാരന്റെ മരണത്തോടെ വന്ന ഒഴിവിലേക്ക് കിഴക്കേവീട് പ്രതിനിധിയായാണ് അദ്ദേഹം സ്ഥാനാരോഹിതനായത്.
കഴകത്തെ കുറിച്ചും തീയ്യസമുദായത്തെ കുറിച്ചും പരാമര്‍ശിക്കുന്ന ‘കഴകം’, ‘ശ്രീ കുറുമ്പഭഗവതി’ തുടങ്ങിയ പുസ്തകങ്ങള്‍ക്കു പുറമെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടനവധി ലേഖങ്ങളും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും സ്ഥാനികരത്നം പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. സംസ്‌ക്കാരം തറവാട്ട് ശ്മശാനത്തില്‍ നടന്നു. ഭാര്യ ലളിത. മക്കള്‍: ഗിരീഷന്‍, ഹരീശന്‍, മധുസുതന്‍, ഗോഗുല്‍