
കാസര്‍കോട്: സമസ്തയുടെ സമുന്നത നേതാക്കളിലൊരാളും ഉത്തര മലബാറിലെ ആത്മീയ ജ്യോതിസ്സുമായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന കാര്യത്തില്‍ സംശയമില്ല എന്നും സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ നിയമ പോരാട്ടവും ജനകീയ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10 മുതല്‍ കാസര്‍കോട് ഒപ്പു മരച്ചോട്ടില്‍ ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന രാപ്പകല്‍ സമരത്തിന്‍റെ സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു, തങ്ങള്‍.

ഖാസിയുടെ കൊലപാതകം ആത്മഹത്യയായി ചിത്രീകരക്കാന്‍ ശ്രമിക്കുന്നവര്‍ സമുദായത്തോട് മഹാപാതകമാണ് ചെയ്യുന്നതതെന്നും അത്തരക്കാരെ കരുതിയിരിക്കണമെന്നും തങ്ങള്‍ പറഞ്ഞു. കേസ് അന്വേഷണംവഴിതിരിച്ചുവിട്ടു ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും കുറ്റവാളികളെ രക്ഷിച്ചെടുക്കാനും ചില ഗൂഢനീക്കള്‍ നടക്കുന്നുണ്ടെന്നതും ഒരു വസ്തുതയാണ്. പക്ഷെ, സമസ്ത പിന്‍മാറാന്‍ ഒരുക്കമല്ല. അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖാ അഹ്മദ് മൗലവി അല്‍ അസ്ഹരി സമാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
