
പുണ്ടൂർ: കുമ്പടാജ റയിഞ്ച് ജംയ്യത്തുൽ മുഅല്ലിമീന്‍റെ കീഴിൽ സമസ്ത കേരള ഇസ്ലാംമത വിദ്യഭ്യാസ ബോർഡ് സെക്രട്ടറിയും ഇമാംശാഫി അക്കാദമി കാര്യദർശിയുമായ ഖാസിം മുസ്ല്യാർ, എസ്.കെ.എസ്.എസ്.എഫ്.മുൻ പ്രസഡൻറ്റ് മഹ്മൂദ് ദാരിമി ബംബ്രാണ എന്നിവരുടെ അനുസ്മരണവും പുണ്ടൂർ മിസ്ബാഹുൽ ഉലൂം മദ്റസയിൽ വെച്ച് നടത്തി. പരിപാടിയിൽ ഫള്ലുറഹ്മാൻദാരിമി അധ്യക്ഷത വഹിച്ചു സ്ഥലം ഖത്തീബ് ഇർഫാൻ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ദാരിമി ആലംപാടി അനുസ്മരണ പ്രഭാഷണം നടത്തുകയും ദുആ മജ്ലിസിന് നേതൃത്വം നല്‍കുകയും ചെയ്തു.

റഷീദ് ബെളിഞ്ചം.മുഫത്തിശ് . എരിയപ്പാടി മുഹമ്മദ് ഹാജി. കബീർ മിസ്ബാഹി നാരംബാടി അഷ്റഫ് ഫൈസി അന്നട്ക്ക അബൂ ലബീബ് ഹിമമി എന്നിവർ സംസാരിച്ചു അഷ്റഫ് ഫൈസി ചെറൂണി സ്വാഗതവും അബ്ദുൽഖാദർ മൗലവി പുണ്ടൂർ നന്ദിയും പറഞ്ഞു.
