കാസര്‍കോട്: ഖാദി ഓണം ബക്രീദ് മേളയില്‍ കാസര്‍കോട്ടെ ഖാദി ഗ്രാമോദ്യോഗ് ഭവനില്‍ വന്‍തിരക്ക്. സില്‍ക്ക് സാരികളും മനില ഷര്‍ട്ടും ധാക്ക മസ്ലിന്‍ തുണികളുമായാണ് ഇക്കുറി ‘ഖാദി ഓണം ബക്രീദ് മേള’ക്ക് തുടക്കം. ഈമാസം 24 വരെയാണ് മേള. ഓണത്തിന് ഒട്ടേറെ കിഴിവുകളുമായാണ് മേള തുടങ്ങിയത്. കോട്ടണ്‍, ഖാദി തുണിയുടെ വൈവിധ്യമാണ് മേളയെ ആകര്‍ഷകമാക്കുന്നത്. 1500 രൂപമുതലുള്ള കോട്ടണ്‍ സാരികള്‍ക്കാണ് ആവശ്യക്കാരേറെയെത്തുന്നത്. സില്‍ക്ക് സാരിക്ക് 2000 രൂപ മുതലും 6000 രൂപ മുതല്‍ ജൂട്ട് സാരികളും മേളയില്‍ ലഭിക്കുന്നുണ്ട്. എല്ലാത്തുണിത്തരങ്ങള്‍ക്കും 30 ശതമാനം കുറച്ചാണ് വില്‍പ്പന.
സില്‍ക്ക്, സ്പണ്‍ സില്‍ക്ക്, മസ്ലിന്‍ തുടങ്ങിയ ഷര്‍ട്ട് പീസുകളും ഉണ്ട്. കോട്ടണ്‍ മസ്ലിന്‍ തുണികള്‍ക്ക് 350 രൂപ മുതലാണ് വില. 800 രൂപ മുതല്‍ ധാക്ക മസ്ലിന്‍ തുണിയും 648 രൂപയുടെ കോട്ടണ്‍ ട്വിസ്റ്റുമൊക്കെ ആളുകളെ ആകര്‍ഷിക്കുന്നു. കളര്‍ കുപ്പടം മുണ്ടുകള്‍ക്കാണ് കൂടുതല്‍ വില്‍പ്പന. ഉന്നക്കിടക്കളും ബെഡ്ഷീറ്റുകളും ഖാദി മേളയിലുണ്ട്. രക്തചന്ദനം, തുളസി, വേപ്പ്, ചന്ദനം എന്നിവയുടെ സോപ്പുകളുമുണ്ട്. മേളയുടെ ഭാഗമായി ഖാദി ബോര്‍ഡും ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന സമ്മാനപദ്ധതികളുമുണ്ട്. 24 വരെ ആയിരം രൂപയുടെ തുണികള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഒരു സമ്മാന കൂപ്പണ്‍ നല്‍കും.
ഒന്നാം സമ്മാനമായി വാഗണ്‍ ആര്‍ കാറും രണ്ടാ സമ്മാനമായി അഞ്ചുപവന്‍ സ്വര്‍ണ നാണയവും മൂന്നാം സമ്മാനമായി ഓരോ ജില്ലയിലെ രണ്ടുപേര്‍ക്ക് ഒരു പവന്‍ വീതവും ലഭിക്കും. മേളയോടനുബന്ധിച്ച് ഞായറാഴ്ചകളിലും ഖാദി ഗ്രാമോദ്യോഗ് ഭവനുകള്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങളറിയാന്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റിനു സമീപത്തെ ഖാദി ഗ്രാമോദ്യോഗ് ഭവന്‍ സന്ദര്‍ശിക്കുക. ഫോണ്‍: 9048496469.
