കാസര്‍കോട്: ഈ ക്രിസ്മസ് വെക്കേഷന്‍ നിങ്ങള്‍ എങ്ങനെ ആഘോഷിക്കുന്നു? ദൈവത്തിന്റെ സ്വന്തം നാട്ടിലൂടെയുള്ള യാത്ര നിങ്ങള്‍ക്ക് മടുത്തുവോ? എങ്കില്‍ അല്‍പം വ്യത്യസ്തവും ക്ഷീണിപ്പിക്കാത്തതുമായ മറ്റൊരു കാര്യം ചെയ്താലോ? ആഡംബരപൂര്‍ണമായ ഹൗസ്ബോട്ടില്‍ ഒരു കായല്‍ യാത്രയെക്കുറിച്ചെന്തു പറയുന്നു ? കവ്വായിക്കായലിന്റെ സൗന്ദര്യം ആസ്വദിച്ച് ഒരു ദിവസം അടിച്ചുപൊളിക്കാം. അച്ചാംതുരുത്തിയിലെ അറേബ്യന്‍ പാലസ് ഹൗസ് ബോട്ടാണ് ക്രിസ്മസ് വെക്കേഷന് പുതിയ ഓഫറുമായി സഞ്ചാരികള്‍ക്ക് സുവര്‍ണാവസരമൊരുക്കുന്നത്.
ആലപ്പുഴ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹൗസ് ബോട്ടില്‍ കായല്‍സഞ്ചാരം നടത്തുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കാസര്‍കോട്ടാണ്. യാത്രാമധ്യേ കായലോരത്തെ ഗ്രാമജീവിതത്തിന്റെയും കായലില്‍ ഗ്രാമീണര്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെയും നേര്‍ക്കാഴ്ചകള്‍, അഴിത്തല തുറമുഖവും വാനരകൂട്ടങ്ങളുടെയും അത്യപൂര്‍വ ജനിതക ശേഖരവുമുള്ള ഇടയിലക്കാടും ഭംഗിയാര്‍ന്ന മാടക്കാല്‍ തുരുത്തും ഏവര്‍ക്കും ആസ്വാദ്യം പകരും. ആപച്ചപ്പു നിറഞ്ഞ പരിശുദ്ധമായ കായലോരം നിങ്ങളെ മുഷിപ്പിക്കുകയില്ല. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ശാന്തത പകരാന്‍ ഈ ദൃശ്യം ഒരിക്കലും മായാതെ തങ്ങി നില്‍ക്കുമെന്ന് തീര്‍ച്ചയാണ്.
ഇക്കുറി ക്രിസ്മസ് വെക്കേഷന്‍ ആഘോഷിക്കാനെത്തുന്നവര്‍ക്ക് ചില ഓഫറുകളും ഹൗസ്‌ബോട്ട് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുമണിക്കൂര്‍ മുതല്‍ ഒരുദിവസം പകലും രാത്രിയുമായി ഹൗസ് ബോട്ടില്‍ സമയം ചെലവിടാം. അപ്പര്‍ ഡക്ക് നോട്ട് ഡസ്‌ക്ക്, സണ്‍ ബാത്ത്, രുചികരമായ ഇന്ത്യന്‍, വെസ്റ്റേണ്‍, അറേബ്യന്‍ ഭക്ഷണം എന്നിവ അറേബ്യന്‍ പാലസ് ഹൗസ് ബോട്ടിലെ പ്രത്യേകതകളാണ്. മീറ്റിങ്, വിവാഹ നിശ്ചയം, സല്‍ക്കാര പാര്‍ട്ടികള്‍, പിറന്നാളാഘോഷം തുടങ്ങി 100ല്‍ പരം ആളുകള്‍ സംബന്ധിക്കുന്ന ചടങ്ങിനുള്ള സൗകര്യവും ഹൗസ്‌ബോട്ടിലുണ്ട്. വിദേശികളായ വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ എ.സി അടക്കമുള്ള രണ്ട് ബെഡ് റൂം സൗകര്യവും അറേബ്യന്‍ ഹൗസ് ബോട്ടിലുണ്ട്. സഞ്ചാരികള്‍ക്ക് ഭക്ഷണമുള്‍പെടേയാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്.
ഒരുമണിക്കൂര്‍ യാത്രചെയ്യാന്‍ എട്ടുപേര്‍ക്ക് മൂവായിരം രൂപയാണ് ചിലവ്. അധികം ആള്‍ക്കാരുണ്ടെങ്കില്‍ ഒരുവ്യക്തിക്ക് 300 രൂപ അധികം നല്‍കിയാല്‍ മതി. എട്ടുപേര്‍ക്ക് രണ്ടുമണിക്കൂര്‍ കായല്‍ സൗന്ദര്യമാസ്വദിക്കാന്‍ 5,000 രൂപയുടേയും, വൈകീട്ട് അഞ്ചുമുതല്‍ ഒന്‍പതുവരെ സായഹ്ന ഭംഗി ആസ്വദിക്കുന്നവര്‍ക്ക് 7,000 രൂപയുടേയും ഓഫറുണ്ട്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും പ്രത്യേക ആനുകൂല്യവുമുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെയും 20 കിലോമീറ്റര്‍ കായല്‍ സഞ്ചാരം നടത്താം. എട്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന പാക്കേജ് പത്തായിരം രൂപയാണ്. 100 പേര്‍ക്ക് വരെ സഞ്ചരിക്കാം. പിന്നീട് ആളൊന്നിന് 700 രൂപ നല്‍കേണ്ടിവരും.
പകലും രാത്രിയും ഹൗസ്‌ബോട്ടില്‍ ചെലവിടുന്ന രണ്ടുപേര്‍ക്ക് 15,000 രൂപയാണ് ഭക്ഷണമുള്‍പേടേ പാക്കേജ്. ക്രിസ്മസ് വെക്കേഷന്‍ ഹൗസ് ബോട്ടില്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളും സ്‌കൂളുകളും വ്യക്തികളും മുന്‍കൂട്ടി ബുക്ക് ചെയ്യണം. കോട്ടപ്പുറം അച്ചാംതുരുത്തിയിലാണ് ഹൗസ്‌ബോട്ട് യാത്ര തുടങ്ങുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും യാത്ര ബുക്ക് ചെയ്യാനും 7560 995106, 8078 260106 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
ka
കവ്വായിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കണോ? ക്രിസ്മസ് വെക്കേഷന്‍ ആഘോഷിക്കുന്നവര്‍ക്കായി അറേബ്യന്‍ പാലസ് ഹൗസ്‌ബോട്ട് ഒരുങ്ങി; സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യവും