ക്ഷേത്ര പ്രവേശന വിളംബരത്തിൻ്റെ 82ാം വാര്‍ഷികം; വിളംബര ജാഥയോടെ തുടക്കമായി

  • Post category:local news
  • Reading time:1 min read
You are currently viewing ക്ഷേത്ര പ്രവേശന വിളംബരത്തിൻ്റെ 82ാം വാര്‍ഷികം; വിളംബര ജാഥയോടെ തുടക്കമായി

കാഞ്ഞങ്ങാട്(കാസർകോട്): ഇരുട്ടിലേക്കല്ല വെളിച്ചത്തിലേക്കാണ് നാം പോകേണ്ടതെന്ന സന്ദേശവുമായി ക്ഷേത്രപ്രവേശന വിളംബരത്തിൻ്റെ 82-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ജില്ലയില്‍ പ്രൗഢഗംഭീരമായ തുടക്കം. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് നിന്നാരംഭിച്ച വിളംബരഘോഷയാത്രയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കെ കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, കാഞ്ഞങ്ങാട് സബ് കളക്ടര്‍ അരുണ്‍ കെ.വിജയന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോധരന്‍, കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍. ഉണ്ണികൃഷ്ണന്‍, ഗംഗാ രാധാകൃഷ്ണന്‍, മഹമൂദ് മുറിയാനാവി, അജാനുര്‍ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.വി രാഘവന്‍, ജനപ്രതിനിധികള്‍, തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് എം സാലിയാന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി സി.ജെ സജിത്, മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറി സുനു ഗംഗാധരന്‍, കലാകാരന്‍മാര്‍, വിവിധ യുവജനസംഘടനാ പ്രതിനിധികള്‍, വനിതാ സംഘടനാ അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ശിങ്കാരിമേളം, മുത്തുക്കുട ഉള്‍പ്പെടെയുള്ളവ വിളംബര ജാഥയെ ആകര്‍ഷകമാക്കി. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ച വിളംബരം ജാഥ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ജില്ലാകളക്ടര്‍, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ ചെയര്‍മാന്മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, സാംസ്‌കാരികം, പുരാവസ്തു-പുരാരേഖാ വകുപ്പുകള്‍, തുളു അക്കാദമി എന്നിവ സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

0Shares