ക്ഷേത്രത്തിലെ വിഷ പ്രസാദം; മരിച്ചവരുടെ എണ്ണം 14 ആയി; സാമ്പിളുകളില്‍ കണ്ടെത്തിയത് അപകടകാരിയായ മോണോക്രോട്ടോഫോസും ഓര്‍ഗാനോഫോസ്‌ഫേറ്റും

  • Post category:news
  • Reading time:1 min read
You are currently viewing ക്ഷേത്രത്തിലെ വിഷ പ്രസാദം; മരിച്ചവരുടെ എണ്ണം 14 ആയി; സാമ്പിളുകളില്‍ കണ്ടെത്തിയത് അപകടകാരിയായ മോണോക്രോട്ടോഫോസും ഓര്‍ഗാനോഫോസ്‌ഫേറ്റും

ബംഗലൂരു: കര്‍ണാടകത്തിലെ ചാമരാജ് നഗര്‍ ക്ഷേത്രത്തിലെ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 14 ആയി. ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ പ്രസാദത്തില്‍ മാരകമായ വിഷം ഉപയോഗിച്ചതായി കണ്ടെത്തി. പരിശോധനയ്ക്ക് അയച്ച പ്രസാദ സാമ്പിളുകളില്‍ അത്യധികം അപകടകാരികളായ മോണോക്രോട്ടോഫോസും ഓര്‍ഗാനോഫോസ്‌ഫേറ്റും കണ്ടെത്തിയതായി കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് കര്‍ണാടക നിയമസഭ സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ അട്ടിമറിയാണോയെന്ന് അന്വേഷിച്ചുവരികയാണ്.ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സൂത്രധാരനെ സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 150 ഓളം പേരാണ് പ്രസാദം കഴിച്ചത്. അരമണിക്കൂറിനുള്ളില്‍ ഓരോരുത്തരും കുഴഞ്ഞുവീണിരുന്നു. 14 പേര്‍ മരിച്ചു. വിഷ പ്രസാദം കഴിച്ച 125 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുകയാണ്. ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായ മല്ലി ബായി (35) ആണ് ഇന്നലെ മരിച്ചത്.

0Shares