കോൺഗ്രസിലെ ചില നേതാക്കൾ നടത്തുന്ന കുതന്ത്രം ഇനി പൊറുക്കില്ലെന്ന് ലീഗ്; ചെങ്കള സഹകരണ ബാങ്ക് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കോൺഗ്രസ് ക്ഷണിച്ചു വരുത്തിയ മണ്ടത്തരമോ..?

  • Post category:news
  • Reading time:2 mins read
You are currently viewing കോൺഗ്രസിലെ ചില നേതാക്കൾ നടത്തുന്ന കുതന്ത്രം ഇനി പൊറുക്കില്ലെന്ന് ലീഗ്; ചെങ്കള സഹകരണ ബാങ്ക് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കോൺഗ്രസ് ക്ഷണിച്ചു വരുത്തിയ മണ്ടത്തരമോ..?

ചെർക്കള(കാസർകോട്): ചെങ്കള സഹകരണ ബാങ്ക് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞടുപ്പിലൂടെ കോൺഗ്രസ്- ലീഗ് തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വന്നതായി സൂചന. മുസ്ലിം ലീഗിൻ്റെ ഉരുക്കു കോട്ടയായ ചെർക്കളയിൽ നിലനിൽക്കുന്ന ബേങ്കിൽ കോൺഗ്രസ് നേതാവായിരുന്ന ബാലകൃഷ്ണ വോർകുട്ലു വായിരുന്നു. ഇക്കാലമത്രയും പ്രസിഡിഡണ്ടായിരുന്നത്. ധാരണ പ്രകാരം 2018 മുതൽ മുസ്ലിം ലീഗിനാണ് പ്രസിഡണ്ട് പദവി ലഭിക്കേണ്ടിയിരുന്നത്. എന്നാൽ വോർകുട്ലു വിൻ്റെ അഭ്യർത്ഥന മാനിച്ച് മുസ്ലിം ലീഗ് നേതൃത്വം പ്രസിഡണ്ട് സ്ഥാനം താല്കാലികമായി അദ്ദേഹത്തിന് തന്നെ നൽകി. അതിന് പിന്നാലെ വോർകുട്ലുവിൻ്റെ നിര്യാണ ശേഷം കോൺഗ്രസ് ചില ഒളിച്ചുകളിൽ നടത്തിയതായും അതിനാലാണ് ബാങ്കിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞടുപ്പ് നടത്തേണ്ടി വന്നതെന്നും ലീഗ് നേതാക്കൾ പറഞ്ഞു.

ബാങ്കിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞടുപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയെയോ, യു.ഡി.എഫ് കമ്മിറ്റിയെയോ അറിയിക്കാതെ കോൺഗ്രസ് രഹസ്യമായി തെരഞ്ഞെടുപ്പു നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത് എന്നും ലീഗ് നേതാക്കൾ പറയുന്നു.

ബാങ്കിലെ ലീഗ് ഡയറക്ടർമാർക്ക് ബാങ്കിൽ നിന്നും അറിയിപ്പ് ലഭിക്കുമ്പോൾ മാത്രമാണ് ലീഗ് നേതൃത്വം തെരഞ്ഞെടുപ്പിനെ കുറിച്ച് അറിയുന്നത്. ഈ സംഭവം ശ്രദ്ധയിൽ പെട്ടതോടെ ലീഗ് പഞ്ചായത്ത് കമ്മിറ്റി ഇടപെട്ട് അടിയന്തിരമായി യു.ഡി.എഫ് യോഗം വിളിച്ചു. എന്നാൽ അക്കാര്യം ജില്ലാ നേതൃത്വം തീരുമാനിക്കട്ടെ എന്ന മട്ടിൽ കോൺഗ്രസ് അതിൽ നിന്നും ഒഴിഞ്ഞു മാറി. തുടർന്നാണ് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി സമവായ നിക്കത്തിന് ശ്രമം നടത്തിയത്. അതും ഫലം കണ്ടില്ല. അതിന് ശേഷം തെരഞ്ഞെടുപ്പ് ദിവസം അവസാന അനുരജ്ഞന ശ്രമത്തിനും ലീഗ് പഞ്ചായത്ത് കമ്മിറ്റി ശ്രമം നടത്തി. എന്നാൽ തെരഞ്ഞടുപ്പ് വേണമെന്ന വാശിയിൽ തന്നെ കോൺഗ്രസ് തുടർന്ന്. അതിനാലാണ് ലീഗ് മത്സരിക്കാൻ നിർബന്ധിതരായത് എന്നും ലീഗ് നേതാക്കൾ പറഞ്ഞു.

താരതമ്യേന കോൺഗ്രസിന് ശക്തി കുറവുള്ള പഞ്ചായത്തുകളിൽ ഒന്നാണ് ചെങ്കള പഞ്ചായത്ത്. ഇതേ പഞ്ചായത്തിൽ പെട്ട മറ്റു രണ്ട് സഹകരണ ബേങ്കുകളിൽ കോൺഗ്രസും ലീഗും ചേർന്ന് സൗഹാർദത്തോടെയാണ് ഭരണം നടത്തുന്നത്. നെക്രാജെ ബാങ്കിൽ പ്രസിഡണ്ട് പദവി ഇരു പാർട്ടികളും തമ്മിൽ വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്. കൂടാതെ രണ്ട് അംഗങ്ങൾ മാത്രമുള്ള ചെങ്കള പഞ്ചായത്ത് ഭരണ സമിതിയിൽ വൈസ് പ്രസിഡണ്ട് സ്ഥാനം കോൺഗ്രസിന് നൽകി ലീഗ് നല്ല ബന്ധം നിലനിർത്തിപോകുന്നു.

എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിൻ്റെ ശക്തി കേന്ദ്രമായ നെല്ലിക്കട്ട മൂന്നാം വാർഡാൽ മുസ്ലിം ലീഗിനെതിരെ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടിൽ കോൺഗ്രസ് ചേർന്ന് ലീഗിനെ പരാജയപ്പെടുത്തുകയാണുണ്ടായത്. കോൺഗ്രസ് നേതൃത്വത്തെ പോലും പ്രതിരോധത്തിലാകുന്ന വിധം കോൺഗ്രസിലെ ചില നേതാക്കൾ നടത്തുന്ന കുതന്ത്രമാണ് ഇത്. മറ്റു സഹകരണ ബേങ്കുകളെപ്പോലെ തെരഞ്ഞെടുപ്പു നടത്തി അധികാരം പിടിക്കാനാണ് ഇനി ലീഗ് ശ്രമിക്കുക. ഈ വഴക്കം തുടർന്നാൽ ലീഗ് കേന്ദ്രങ്ങളിൽ കോൺഗ്രസ് കൂടുതൽ പ്രതിരോധത്തിലാകും.

0Shares