
അഞ്ച് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവധി.

ഈ ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതും സ്‌കൂളുകളില്‍ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതുമാണ് അവധി നല്‍കാന്‍ കാരണം. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഐ.സി.എസ്ഇ, സി.ബി.എസ്ഇ സ്‌കൂളുകള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമായിരിക്കും. ആരോഗ്യവിദ്യാഭ്യാസ കാര്യാലയം ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ നടത്താനിരുന്ന പാരാമെഡിക്കല്‍ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
