കോഴിക്കോട് മുക്കത്ത്എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ദുരൂഹ മരണത്തിന് കേസെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് മുക്കത്ത്എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ദുരൂഹ മരണത്തിന് കേസെടുത്തു

കോഴിക്കോട്: കെ.എം.സി.ടി മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹ മരണത്തിന് കേസെടുത്തു. മുക്കം പൊലീസാണ് കേസെടുത്തത്. ഇന്നലെ വൈകിട്ടോടെയാണ് അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിന് ഊഷ്മള ഉല്ലാസ് കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. തൃശൂർ ഇടത്തിരുത്തി സ്വദേശിനിയാണ് ഊഷ്മൾ ഉല്ലാസ്.

വീഴ്ചയില്‍ ഊഷ്മളിന്റെ ഇരുകാലിനും, നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഊഷ്മളിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ സംശയിക്കത്തക്ക രീതിയില്‍ ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മുന്‍പെഴുതിയ ഒരു കുറിപ്പുമായി ബന്ധപ്പെട്ട് കെ.എം.സി.ടി കണ്‍ഫെഷന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ വന്ന മോശം കമന്റിനെ കുറിച്ചുള്ളതാണ് നവംബര്‍ 13-ന് ഊഷ്മള്‍ എഴുതിയ അവസാനത്തെ പോസ്റ്റ്.

ഗ്രൂപ്പില്‍ ഉണ്ടായ ചര്‍ച്ചയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹപാഠികളുമായി പ്രശ്‌നമുണ്ടായിരുന്നു എന്ന് സംശയിക്കുന്ന തരത്തിലുള്ള ഒരു കുറിപ്പായിരുന്നു അത്. കുറിപ്പില്‍ പരാമര്‍ശിക്കുന്ന വിദ്യാര്‍ത്ഥി മറുപടി കുറിപ്പും എഴുതിയിട്ടുണ്ട്.

0Shares