കോഴിക്കോട് ജില്ലാപഞ്ചായത്ത് മത്സ്യത്തൊഴിലാളി കുടുംബത്തിലെ 104 വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing കോഴിക്കോട് ജില്ലാപഞ്ചായത്ത് മത്സ്യത്തൊഴിലാളി കുടുംബത്തിലെ 104 വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

അഴിയൂര്‍: കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സമുദ്ര മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളില്‍ നിന്നും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ് അദ്ധ്യക്ഷനായി.ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി.വി കവിത, ജി.ജെ.ബി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കുഞ്ഞിരാമന്‍, ഫിഷറീസ് ഓഫീസര്‍ അനില്‍ കുമാര്‍.കെ.എം സംസാരിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ എ.ടി.ശ്രീധരന്‍ സ്വാഗതവും, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ മറിയം ഹസീന വിശദീകരണവും നന്ദിയും പറഞ്ഞു. 104 വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു.

0Shares