കോളേജ് വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • Post category:local news
  • Reading time:1 min read
You are currently viewing കോളേജ് വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുഴയില്‍ ചാടിയതാണെന്ന് സംശയിക്കുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളേജ് മൂന്നാംവര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിനിയും കാര്യങ്കോട് സ്വദേശിനിയുമായ ടി.വി ശാലിനി (20)യുടെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ കാര്യങ്കോട് പുഴയില്‍ കണ്ടത്.

വ്യാഴാഴ്ച രാത്രി മാതാവിനൊപ്പം ഉറങ്ങാന്‍ കിടന്നിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു. വീടിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രഭാകരന്‍-ശാന്ത ദമ്പതികളുടെ ഏകമകളാണ്.

0Shares