കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിൻ്റെ പൈലിങ് പ്രവര്‍ത്തി ആരംഭിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിൻ്റെ  പൈലിങ് പ്രവര്‍ത്തി ആരംഭിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെയും തീരദേശവാസികളുടെയും ചിരകാലഭിലാഷമായ കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന്റെ പൈലിങ് പ്രവര്‍ത്തി ആരംഭിച്ചു. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോ ഫൗ ണ്ടേഷ ന്റെ നേതൃത്വത്തിലാണ് മേല്‍പാല നിര്‍മാണം. 2017 ഫെബ്രുവരി ഒമ്പതിനാണ് പാലത്തിനായി കരാറില്‍ ഒപ്പിട്ടത്. തുടര്‍ന്ന് രണ്ട് മാസം കഴിഞ്ഞ് ഏപ്രില്‍ 14ാം തിയ്യതി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ തറക്കല്ലിട്ടല്‍. കരാര്‍ പ്രകാരം കാര റെടുത്ത കമ്പനി 2018 ജൂണ്‍ മാസം മുതല്‍ പതിനെട്ട് മാസത്തിനുള്ളില്‍ പണി തീര്‍ക്കണമെന്നായിരുന്നു വ്യവസ്ഥയുണ്ടാക്കിയത്. എന്നാല്‍ ഇപ്പോള്‍ മൂന്ന് തൂണുകളുടെ പ്രവര്‍ത്തി നടത്താനുള്ള സ്ഥലത്തെ മരങ്ങളും കെട്ടിടങ്ങളും മാത്രമേ പൂര്‍ണമായും മാറ്റിയിറ്റുള്ളു. മറ്റു സ്ഥലങ്ങളിലും വേരും തടി കഷ്ണങ്ങളും അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. ഇതു കുടാതെ വൈദ്യുതി ലൈനുകളും മാറ്റാനുണ്ട്.വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോട് കൂടിയാണ് മാടമന ഇല്ലത്ത് രാധാകൃഷ്ണന്‍ നമ്പൂതിരിയുടെയും പെരിങ്ങോടില്ലത്ത് ദാമോദരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തിയ ഭൂമി പൂജയോട് കൂടിയാണ് പ്രവര്‍ത്തി തുടങ്ങിയത്. കോട്ടച്ചേരി മേല്‍പാല ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ ഹമീദ് ഹാജി, അഹമ്മദ് കിര്‍മാണി, പ്രോജക്ട് മാനേജര്‍ മതിഅഴകന്‍, സൈറ്റ് എഞ്ചിനീയര്‍മാരായ ചന്ദ്രമോഹനന്‍, അരുണ്‍, കിറ്റ്‌ക്കോ കണ്‍സള്‍ട്ട് എഞ്ചിനീയര്‍ ജിജേഷ് എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു.

0Shares