കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഡോക്ടറെ പിടികൂടി

  • Post category:news
  • Reading time:1 min read
You are currently viewing കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഡോക്ടറെ പിടികൂടി

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കായി കൈക്കൂലി വാങ്ങുന്നതിനിടെ താമരശേരി താലുക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വിജിലന്‍സിന്റെ പിടിയിലായി. ഡോ.കെ.പി അബ്ദുള്‍ റഷീദാണ് വിജിലന്‍സിന്റെ വലയില്‍ കുടുങ്ങിയത്. ഇയാള്‍ക്കെതിരെ നേരത്തെ തന്നെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അതേത്തുടര്‍ന്ന് അദ്ദേഹം ഏറെ നാളായി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു.

സ്വവസതിയില്‍ നിന്നും ഗര്‍ഭിണിയുടെ ബന്ധുക്കളില്‍ നിന്ന് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ്് വിജിലന്‍സ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കി.

0Shares