കേള്‍വിശക്തി നഷ്ടപ്പെട്ട സനലിൻ്റെ ചികില്‍സയ്ക്ക് അരയാല്‍ ബ്രദേര്‍സ് അതിഞ്ഞാല്‍  പ്രവര്‍ത്തകരുടെ സഹായഹസ്തം

  • Post category:local news
  • Reading time:1 min read
You are currently viewing കേള്‍വിശക്തി നഷ്ടപ്പെട്ട സനലിൻ്റെ ചികില്‍സയ്ക്ക് അരയാല്‍ ബ്രദേര്‍സ് അതിഞ്ഞാല്‍  പ്രവര്‍ത്തകരുടെ സഹായഹസ്തം

കാഞ്ഞങ്ങാട്: മുണ്ട്‌നീര് ബാധിച്ച് കേള്‍വിശക്തി നഷ്ടപ്പെട്ട് തുടര്‍ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം കാത്തിരിക്കുന്ന സനലിന് അരയാല്‍ ബ്രദേര്‍സ് അതിഞ്ഞാല്‍ പ്രവര്‍ത്തകരുടെ കൈത്താങ്ങ്. കാഞ്ഞങ്ങാട്ടെ കലാ, കായിക, സാംസ്‌കാരിക മേഖലകളില്‍ വര്‍ഷങ്ങളോളമായി മികച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്ന ക്ലബാണ് സഹായഹസ്തവുമായി മുന്നോട്ട് വന്നത്. സനലിൻ്റെ ചികിത്സാ സഹായ നിധിയിലേക്ക് ഫണ്ട് കൈമാറി.ദുര്‍ഗാ ഹൈസ്‌കൂളിലെ കെ 7 സോക്കര്‍ ലീഗ് മത്സര വേദിയില്‍ വെച്ചാണ് സഹായ ഫണ്ട് കമ്മിറ്റി ചെയര്‍മാന്‍ എം ഹമീദ് ഹാജിക്ക് ക്ലബ് സെക്രട്ടറി ഷൗക്കത്ത് കൈമാറിയത്. അരയാല്‍ പ്രതിനിധികളായ ഖാലിദ് അറബിക്കാടത്ത്, മുജീബ് ഇത്തത്തു, ഫസലു, ഗഫൂര്‍ പാലാട്ട്, മൊയ്തീന്‍ എലൈറ്റ്, ഹമീദ് കെ മൗവ്വല്‍, മട്ടന്‍ മുഹമ്മദ്കുഞ്ഞി, സലീം ബടക്കന്‍ എന്നിവര്‍ സംബന്ധിച്ചു.

0Shares