കാസര്‍കോട്: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ കാംപയിന്‍ സംസ്ഥാന തല ഉദ്ഘാടനം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാംപയിന്‍ ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെ.എസ്.എം.എ സംസ്ഥാന പ്രസിഡണ്ട് ഫൈസല്‍ കണ്ണാംപറമ്പില്‍ അധ്യക്ഷത വഹിക്കും. ജന.സെക്രട്ടറി ഷബീര്‍ പെരുമ്പാവൂര്‍ മുഖ്യപ്രഭാഷണം നടത്തും. ട്രഷറര്‍ മുരുകന്‍ തേവര്‍ പരിസ്ഥിതി പോസ്റ്റര്‍ പ്രകാശനം ചെയ്യും. നിലവില്‍ നടത്തി കൊണ്ടിരിക്കുന്ന, മഹാ പ്രളയത്തിന് ശേഷം കുമിഞ്ഞ് കൂടിയ പുനരുപയോഗമല്ലാത്ത മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്ന പക്രിയകള്‍ കൂടുതല്‍ വിപുലീകരണം ലക്ഷ്യമാക്കിയാണ് കെ.എസ്.എം.എ സംസ്ഥാന സമിതി പരിസ്ഥിതി സൗഹാര്‍ദ്ദ കാംപയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്.
കാംപയിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ സാമൂഹിക, സാംസ്‌കാരിക, പരിസ്ഥിതി, പ്രകൃതി സംഘടനകളുമായി ചേര്‍ന്ന് വ്യവസ്ഥാപിതമായ മാലിന്യ നിര്‍മ്മാര്‍ജ്ജനവും ബോധവല്‍ക്കരണവും ശേഖരണവും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഹനീഫ ബേവിഞ്ച (സംസ്ഥാന വൈസ് പ്രസിഡണ്ട്), അബ്ദുല്‍ ഖാദര്‍ ചേരൂര്‍ (സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം), ഇബ്രാഹിം ചെമ്മനാട് (ജില്ലാ പ്രസിഡണ്ട്), മുഹമ്മദ് കുഞ്ഞി ബേവിഞ്ച (ജില്ലാ ജനറല്‍ സെക്രട്ടറി), ഹബീബ് റഹ്മാന്‍ (ജില്ലാ രക്ഷാധികാരി), കുഞ്ഞികണ്ണന്‍ കാലികടവ് (ജില്ലാ ട്രഷറര്‍) സംബന്ധിച്ചു.
കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പരിസ്ഥിതി സൗഹാര്‍ദ്ദ കാംപയിന്‍ സംസ്ഥാന തല ഉദ്ഘാടനം ബുധനാഴ്ച