
കാഞ്ഞങ്ങാട്: കേരള സ്കൂൾ കലോത്സവം പബ്ലിസിറ്റി കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് റഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്‍റെയും സ.നായനാർ സ്മാരക ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞവളപ്പ് കടപ്പുറത്ത് സംഘടിപ്പിച്ച പട്ടം പറത്തൽ ഉത്സവം കാഞ്ഞങ്ങാട് സർക്കിൾ ഇൻസ്പെക്ടർ കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

കലോത്സവത്തിന് വിളംബരം ചെയ്ത് കൊണ്ട് 60 പട്ടങ്ങളാണ് ഉയർത്തിയത്. ക്ലബ്ബിലെ കുട്ടികളും മുതിർന്ന അംഗങ്ങളും ചേർന്ന് പേപ്പർ, മുള, ഈർക്കിൽ എന്നിവ ഉപയോഗിച്ചാണ് പട്ടം നിർമ്മിച്ചത്. ക്ലബ്ബ് സെക്രട്ടറി അഭിനന്ദ് ടി.വി അധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി കൺവീനർ ജിജി തോമസ്, പബ്ലിസിറ്റി വൈസ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട്, കെ. പ്രവീൺ കുമാർ, ടി. പ്രമോദ്, സുനിൽ ഒ.വി, സുരേഷ് പി, ഗ്രന്ഥാലയം സെക്രട്ടറി സന്തോഷ് കെ., വിനോദ്. ഒ.വി, സുഗേഷ് എന്നിവർ സംസാരിച്ചു.
