കാസര്‍കോട്: ഈമാസം 22, 23, 24 തിയതികളിലായി നാല്‍പതാമത് കേരള സംസ്‌കൃത ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് ദീപശിഖാ പ്രയാണം നടക്കും. രാവിലെ 9.30നു നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷയാകും. വൈകീട്ട് 5.30നു നടക്കുന്ന സാസ്‌കാരിക സായാഹ്നം നളിന്‍കുമാര്‍ കട്ടില്‍ എം.പി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംസ്‌കൃത വിദ്യാര്‍ഥികള്‍ ഒരുക്കിയ വേറിട്ട സംസ്‌കൃത യക്ഷഗാനം അരങ്ങേറും.
വെള്ളിയാഴ്ച രാവിലെ 10നു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും. വി.വി ഭട്ട് ഐ.എ.എസ് മുഖ്യാഥിതിയാകും. 11നു നടക്കുന്ന സംസ്‌കൃതസമ്മേളനം കാലടി സംസ്‌കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ധര്‍മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. 24നു സംസ്ഥാന സമിതിയോഗവും അവലോകനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സനല്‍ ചന്ദ്രന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ വെങ്ങാട്ട്, ഡോ.സുനില്‍ കുമാര്‍ കോറോത്ത്, പരമേശ്വരന്‍, ഷിജു സംബന്ധിച്ചു.
കേരള സംസ്‌കൃത ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം കാസര്‍കോട്ട്; വ്യാഴാഴ്ച വേറിട്ട സംസ്‌കൃത യക്ഷഗാനം അരങ്ങേറും