
കാസർകോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് മേഖലാ കമ്മിറ്റി പ്രസിഡന്റായി എ.എ.അസീസിനെ വീണ്ടും തെരഞ്ഞെടുത്തു. കാസർകോട് ജില്ലാ വ്യാപാരഭവനിൽ വെച്ച് ചേർന്ന യോഗത്തിൽ മേഖലാ പ്രസിഡണ്ട് എ.എ.അസീസ് അധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ്ഷെരീഫ് ഉദ്ഘാടനം ചെയ്തു.

2019-21 വർഷത്തെ കാസർകോട് മേഖലാ ഭാരവാഹികളായി എ.എ.അസിസ്, കാസർകോട് (പ്രസിഡണ്ട്), അശോകൻ നമ്പ്യാർ, ചെർക്കള(ജന.സെക്രട്ടറി), പി.എം.എം.അബ്ദുൾ റഹിമാൻ ,മുളിയാർ (ട്രഷറർ) മഹമൂദ് തൈവളപ്പ്, നായന്മാർമൂല; എച്ച്.അബൂബക്കർ , ഉളിയത്തടുക്ക; ബാലകൃഷ്ണ ഷെട്ടി, കാസർകോട് (വൈസ് പ്രസിഡണ്ടുമാർ), പി.കെ.രാജൻ, ചെമ്മനാട് പരവനടുക്കം; അജിത്ത്, കാസർകോട് (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു
