
കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി കെ.അഹമ്മദ് ഷെരീഫിനെ അഞ്ചാം തവണയും ജില്ലാ പ്രസിഡണ്ടായി തെരെഞ്ഞെടുത്തു.കെ.ജെ.സജി ( പനത്തടി )ജില്ലാ ജന.സെക്രട്ടറി മാഹിൻ കോളിക്കര (കാസര്‍കോട്) ജില്ലാ ട്രഷറർ.വൈസ് പ്രസിഡണ്ടുമാരായി കെ.വി.ലക്ഷണൻ, (തൃക്കരിപ്പൂർ) പി.പി.മുസ്തഫ (ചെറുവത്തൂർ) സി.എച്ച്.ഷംസുദ്ദീൻ (നീലേശ്വരം) ശങ്കരനാരായണമയ്യ ( ബദിയടുക്ക ), വിക്രം പൈ (കുമ്പള ) ടി.എ. ഇല്യാസ് (കാസര്‍കോട്) സെക്രട്ടറിമാരായി ഗിരീഷ് ചീമേനി ,ഷിഹാബ് ഉസ്മാൻ(ചോയ്യംകോട്), ജി.എസ്.ശശിധരൻ (കാസര്‍കോട്) മുരളീധരൻ (ചിറ്റാരിക്കാൽ), എ.വി.ഹരിഹരസുധൻ (ഉദുമ), ഹനീഫ (ഉപ്പള ) എന്നിവരെ തെരെഞ്ഞെടുത്തു.

സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദീൻ യോഗം ഉദ്ഘാടനം ചെയതു.സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി ഭരണാധികാരിയായി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.സംസ്ഥാന ജന.സെക്രട്ടറി രാജു അപ്സര, പെരിങ്ങമല രാമചന്ദ്രൻ, കെ.കെ വാസുദേവൻ, ഷാജഹാൻ, തോമസ്കുട്ടി, ബാബു കോട്ടയിൽ എന്നിവർ സംസാരിച്ചു.
