കേരള കോണ്‍ഗ്രസുമായി സീറ്റ് വിഭജനത്തിൽ ധാരണയായില്ല: ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച

  • Post category:news
  • Reading time:1 min read
You are currently viewing കേരള കോണ്‍ഗ്രസുമായി സീറ്റ് വിഭജനത്തിൽ ധാരണയായില്ല: ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പങ്കിടേണ്ട സീറ്റില്‍ കേരള കോണ്‍ഗ്രസുമായി ധാരണയാകാത്തതിനാൽ യു.ഡി.എഫ് ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തും. രണ്ടു സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ്.

കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ കേരള കോണ്‍ഗ്രസിന് ലഭിക്കണമെന്ന് നേരത്തെ തന്നെ പി.ജെ ജോസഫ് അറിയിച്ചിരുന്നു. മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പരസ്യമായി വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ രണ്ട് സീറ്റ് വേണമെന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാണി ഗ്രൂപ്പ് പി.ജെ ജോസഫുമായി അഭിപ്രായ ഭിന്നത ഉടലെടുക്കാൻ കാരണവും സീറ്റ് വിഭജനം തന്നെയാണ്. അതിനാൽ യു.ഡി.എഫിൻ്റെ തീരുമാനം നിർണായകമാണ്.

0Shares