
കേരളത്തിൽ യു.ഡി.എഫ് നേടിയ വിജയം സംഘപരിവാർ ആസൂത്രിതമായി നടത്തിയ പദ്ധതിയുടെ ഭാഗമാണെന്ന് വ്യക്തമാക്കി ദേശീയ മാധ്യമമായ ദി ഹിന്ദുവിന്‍റെ റിപ്പോർട്ട്. കേരളത്തിലെ സംഘപരിവാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിൽ സംഘപരിവാർ നടപ്പിലാക്കുന്ന പദ്ധതികൾ വിശദീകരിക്കുന്നത്.
സി.പി.എമ്മിന് കേരളത്തില്‍ സ്വാധീനം കുറഞ്ഞാല്‍ മാത്രമാണ് വലതുപക്ഷ വർഗീയ ശക്തികളായ തങ്ങള്‍ക്ക് വളരാന്‍ സാധിക്കുകയുള്ളൂ എന്ന കണ്ടെത്തലിന്‍റെ ഭാഗമായാണ് സംഘപരിവാർ പുതിയ നീക്കം നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സംഘപരിവാര്‍ കേഡര്‍മാര്‍ 14 ലോക്‌സഭ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് വോട്ട് ചെയ്തന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

എ പ്ലസ് മണ്ഡലങ്ങളെന്ന് വിലയിരുത്തിയ തിരുവന്തപുരം, ആറ്റിങ്ങല്‍, പത്തനംത്തിട്ട, തൃശ്ശൂര്‍ മണ്ഡലങ്ങളിലും മുസ്ലിം ലീഗ് മത്സരിക്കുന്ന പൊന്നാനി, മലപ്പുറം സീറ്റുകളിലും മാത്രമാണ് തങ്ങളുടെ വോട്ടുകളും അധികം വോട്ടുകളും പിടിക്കാനുള്ള തീരുമാനം സംഘപരിവാര്‍ എടുത്തിരുന്നത്. മറ്റ് 14 മണ്ഡലങ്ങളിലും സംഘപരിവാര്‍ പ്രവര്‍ത്തകരുടേയും അവരുടെ കുടുംബങ്ങളുടേയും വോട്ടുകള്‍ യു.ഡി.എഫിന് ചെയ്യാന്‍ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടന്ന് സംഘപരിവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നാല് മണ്ഡലങ്ങളില്‍ ശക്തമായ പ്രവര്‍ത്തനം നടത്താനും മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് ശരാശരി പ്രവര്‍ത്തനം നടത്തിയാല്‍ മതിയെന്നുമായിരുന്നു തീരുമാനം. ശബരിമല പ്രശ്‌നത്തിന് മേല്‍ തിരുവനന്തപുരം, പത്തനംതിട്ട എന്നീ മണ്ഡലങ്ങളില്‍ വിജയിക്കുമെന്നും ആറ്റിങ്ങലിലും തൃശ്ശൂരും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും ആയിരുന്നു സംഘപരിവാര്‍ കരുതിയിരുന്നത്.
തിരുവനന്തപുരത്ത് സംഭവിച്ച പരാജയം ബി.ജെ.പിയും ആര്‍.എസ്എസ് നേതൃത്വവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുപിടിച്ച് പാര്‍ട്ടിയുടെ പ്രകടനം കേരളത്തില്‍ മെച്ചപ്പെടുത്താനാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ തീരുമാനം. തൊട്ടുപിന്നാലെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച പദ്ധതി തന്നെ നടപ്പിലാക്കാനാണ് സംഘപരിവാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ തെരഞ്ഞെടുപ്പില്‍ നടന്നത് പോലെ തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തുകയും മറ്റു മണ്ഡലങ്ങളില്‍ യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്യും. സി.പി.എം ഇല്ലാതായാല്‍ മാത്രമേ സംസ്ഥാനത്ത് ബി.ജെ.പിക്ക് അനായാസം വളരാന്‍ സാധിക്കുവന്ന കണ്ടത്തിലിനോടനുബന്ധിച്ചാണ് കേരളത്തിൽ ഇത്തരം നീക്കത്തിന് സംഘപരിവാർ തയ്യാറാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
