
കേരളത്തില്‍ യു.ഡി.എഫ് ഭൂരിഭാഗം സീറ്റുകളും നേടും എന്നാണ് ന്യൂസ് 18ന്‍റെത് ഒഴികെയുള്ള എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. കേരളത്തിൽ എൽ. ഡി. എഫ് മുന്നിലെന്ന് സി. എൻ. എൻ. ന്യൂസ് 18 എക്സിറ്റ് പോൾ ഫലം. കേരളത്തില്‍ എൽ. ഡി. എഫ് 11 മുതൽ 13 വരെ സീറ്റുകൾ നേടുമെന്നു എക്സിറ്റ് പോൾ ഫലം പറയുന്നു.

യു. ഡി. എഫിന് ഏഴു മുതൽ ഒമ്പതു വരെ സീറ്റുകൾ നേടുമെന്നും എൻ. ഡി. എ ഒരു സീറ്റ് നേടിയേക്കാമെന്നും എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. ന്യൂസ്18നും ഐ. പി. എസ്. ഒ. എസും ചേർന്നാണ് എക്സിറ്റ് പോൾ നടത്തിയത്.
