കേരളത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ ദുരഭിമാനകൊലയായി കെവിൻ വധക്കേസ്; സാനു ചാക്കോ ഉള്‍പ്പെടെ 10 പ്രതികള്‍ കുറ്റക്കാര്‍ എന്ന് കോടതി

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ ദുരഭിമാനകൊലയായി കെവിൻ വധക്കേസ്; സാനു ചാക്കോ ഉള്‍പ്പെടെ 10 പ്രതികള്‍ കുറ്റക്കാര്‍ എന്ന് കോടതി

കെവിന്‍ വധക്കേസില്‍ നീനുവിന്‍റെ സഹോദരനടക്കം 10 പ്രതികള്‍ കുറ്റക്കാര്‍. നീനുവിന്‍റെ അച്ഛന്‍ ചാക്കോ ജോണിനെ കോടതി വെറുതേ വിട്ടു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. കെവിന്‍റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി കണ്ടെത്തി. ഇതോടെ കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായി കെവിൻ വധക്കേസ് മാറി. ആകെ 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ശിക്ഷാവിധി പിന്നീടുണ്ടാകും.

സാനു ചാക്കോ, നിയാസ് മോരൻ, ഇഷാൻ ഇസ്മയിൽ,റിയാസ്, മനു, ഷിഫിൻ, നിഷാദ്, ഫസിൽ, എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തന്നതിൽ ഇവർ 10 പേരും നേരിട്ട് പങ്കു വഹിച്ചെന്ന് കോടതി കണ്ടെത്തി. താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്‍റെ സഹോദരനും ഒന്നാംപ്രതിയുമായ സാനു ചാക്കോയുടെ വാട്സ്‌ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛന്‍ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

0Shares