കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി 14ന് കോഴിക്കോട്

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി 14ന് കോഴിക്കോട്

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് റാലി 14ന് കോഴിക്കോട് ആരംഭിക്കും. 13ന് പുലര്‍ച്ചെ കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 14ന് രാവിലെ തൃശൂരില്‍ നടക്കുന്ന ഫിഷര്‍മെന്‍ പാര്‍ലമെന്റിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടില്‍ സന്ദര്‍ശനം നടത്തും.

കാസര്‍കോട് ജില്ലയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം വൈകുന്നേരം നാലിന് കോഴിക്കോട് കടപ്പുറത്ത് കെ.പി.സി.സി സംഘടിപ്പിക്കുന്ന ജനമഹാറാലിയിലും അദ്ദേഹം പങ്കെടുക്കും. മലബാര്‍ മേഖലയിലെ ആറ് ജില്ലകളിലെ പ്രവര്‍ത്തകര്‍ റാലിയിലും പങ്കെടുക്കും.

0Shares