കേരളത്തില്‍ നടക്കുന്നത് വിദ്യാഭ്യാസ കച്ചവടം: എ.കെ.എം. അഷ്‌റഫ്

  • Post category:local news
  • Reading time:1 min read
You are currently viewing കേരളത്തില്‍ നടക്കുന്നത് വിദ്യാഭ്യാസ കച്ചവടം: എ.കെ.എം. അഷ്‌റഫ്

കാസര്‍കോട്: കേരളത്തില്‍ സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നത് വിദ്യാഭ്യാസ കച്ചവടമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം.അഷ്‌റഫ്. എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മറ്റി മെഡിക്കല്‍ കൊള്ളക്കെതിരെ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധ വനിലൂടെ സര്‍ക്കാറും മേനജ്‌മെന്റും ഒത്തുകളിക്കുന്നുവെന്നത് വ്യക്തമാണ്. ഇത് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് എം.എസ്.എഫിന്റെ കൂടെ യൂത്ത് ലീഗും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഗവ. ഐ.ടി.ഐ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റ് പടിക്കല്‍ പോലീസ് തടഞ്ഞു. പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് തകര്‍ത്തു. നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി മുഖ്യ പ്രഭാഷണം നടത്തി. ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. സി.ഐ. ഹമീദ് സ്വാഗതം പറഞ്ഞു. അഷ്‌റഫ് എടനീര്‍, സെസ് എ മൊഗ്രാല്‍, പി.കെ.അഷ്‌റഫ്, അബ്ദുല്ല, ഇര്‍ഷാദ് മൊഗ്രാല്‍ സംസാരിച്ചു. മാര്‍ച്ചിന് ജാബിര്‍ തങ്കയം, കാദര്‍ അലൂര്‍, റമീസ് ആറംങ്കാടി, നഷാത്ത് പരവനടുക്കം, സിദ്ധിഖ് മഞ്ചേശ്വരം, സവാദ് അംഗഡി മുഗര്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, ശറഫുദ്ധീന്‍ കടവത്ത്, അഷ്‌റഫ് ബോവിക്കാനം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

0Shares