
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വടകരയില്‍ അവസാന നിമിഷം സ്ഥാനാര്‍ഥിയായി കെ. മുരളീധരനെ പ്രഖ്യാപിച്ചത് വലിയ സംഭവമായി കൊണ്ട് നടക്കുമ്പോൾ ചരിത്രം ഓർമ്മിപ്പിച്ച് നവ മാധ്യമത്തിൽ പൊതുജനങ്ങൾ രംഗത്ത്. സംസ്ഥാന മന്ത്രിയായിരിക്കെ തെരഞ്ഞെടുപ്പിൽ തോറ്റ കേരളത്തിലെ ഏക വ്യക്തിയാണ് മുരളീധരൻ. കോൺഗ്രസിനെ മുരളീധരന്‍റെ വടക്കാഞ്ചേരി പരാജയം ഓര്‍മ്മിപ്പിച്ചാണ് സോഷ്യല്‍ മീഡിയ ആ പ്രചരണത്തിന് മറുപടി നൽകിയത്.

കെ.പി.സി.സിയുടെ പ്രസിഡണ്ടായിരുന്ന കെ. മുരളീധരന്‍ 2004 ഫെബ്രുവരി 11-നാണ് എ. കെ ആൻറണി മന്ത്രിസഭയിൽ വൈദ്യതിമന്ത്രിയായി ചുമതലയേറ്റത്. ആ സമയം മുരളീധരന്‍ എം. എല്‍.എ അല്ല. ആറുമാസത്തിനകം എം.എല്‍.എ ആയാല്‍ മതി. അപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും ഉറച്ച നിയമസഭാ സീറ്റുകളില്‍ ഒന്നായി കരുതപ്പെടുന്ന മണ്ഡലമാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി.
1977കാലം മുതല്‍ തുടര്‍ച്ചയായ ഏഴ് തവണ കോണ്‍ഗ്രസ് ജയിച്ച മണ്ഡലം. ബാലറാം ആയിരുന്നു എം.എല്‍.എ.
ആ സമയം അദ്ദേഹത്തെ രാജിവെപ്പിച്ച് മുരളീധരന്‍ അവിടെ മത്സരിച്ചു. ഇന്നത്തെ മന്ത്രി എ. സി മൊയ്തീന്‍ ആയിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. അവസാനം വിജയം മൊയ്തീനൊപ്പമായി. 9031 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബാലറാം ജയിച്ച മണ്ഡലത്തില്‍ 3715 വോട്ടിനു മുരളീധരന്‍ തോറ്റു. മെയ് മാസം 14-ന് മുരളീധരന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. കേരളത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി എന്ന ബഹുമതിയ്ക്ക് മുരളീധരന്‍ അര്‍ഹനാകുകയും ചെയ്തു.ഈ ചരിത്രമാണ് പലരും സോഷ്യല്‍ മീഡിയയില്‍ ഓര്‍മ്മിപ്പിയ്ക്കുന്നത് .
