കേരളത്തിന്‍റെ പുരോഗതിക്ക് കാരണം കർഷക സമരങ്ങൾ; ബേഡകം ഏരിയ സമ്മേളനം തുടങ്ങി

  • Post category:local news
  • Reading time:1 min read
You are currently viewing കേരളത്തിന്‍റെ പുരോഗതിക്ക് കാരണം  കർഷക സമരങ്ങൾ; ബേഡകം ഏരിയ സമ്മേളനം തുടങ്ങി

കുറ്റിക്കോൽ / കാസർകോട്: കർഷക സമരങ്ങൾ കൊണ്ടാണ് കേരളത്തിൽ ഒട്ടേറെ പുരോഗതി കൈവരിച്ചതെന്ന്‌ കർഷകസംഘം സംസ്ഥാന ജോ.സെക്രട്ടറി അഡ്വ. സി.എച്ച് കുഞ്ഞമ്പു പറഞ്ഞു. കാർഷിക രംഗത്തും സാമൂഹ്യ രംഗത്തും സാമ്പത്തിക രംഗത്തും സമൂല മാറ്റങ്ങൾ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. കർഷകസംഘം ബേഡകം ഏരിയ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാമ്രാജ്യത്വം തുലയട്ടെ’ എന്ന മുദ്രാവാക്യം മുഴക്കി ബ്രിട്ടീഷുകാർക്കെതിരെ കർഷക സമരങ്ങൾ നയിച്ചു. ജാതി വ്യവസ്ഥയ്ക്കും തൊട്ടു കൂടായ്മയ്ക്കുമെതിരെ പോരാട്ടങ്ങൾ നടത്തി. ഭൂപരിഷ്കരണം കൊണ്ട് 31ലക്ഷം കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി ലഭിച്ചു. ഇതോടെ കേരളത്തിൽ ജന്മിത്വത്തെ ഉൻമൂലനം ചെയ്യാനായെന്നും ഭൂരഹിതരില്ലാത്ത കേരളമാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മാറി മാറി വന്ന കേന്ദ്ര സർക്കാരുകളുടെ തെറ്റായ നയങ്ങൾ കാരണം കാർഷിക മേഖല ഗുരുതരമായ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഏരിയ പ്രസിഡണ്ട് എം.അനന്തൻ അധ്യക്ഷനായി. ജില്ലാ ജോ.സെക്രട്ടറി ടി.കോരൻ, വി.നാരായണൻ, സി.ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.നാരായണൻ രക്തസാക്ഷി പ്രമേയവും എ.ദാമോദരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ടി.ബാലൻ സ്വാഗതം പറഞ്ഞു.

0Shares