കേരളം അടുത്ത തെരഞ്ഞെടുപ്പ് ചൂടിലേക്ക്; മഞ്ചേശ്വരം ഉള്‍പ്പെടെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing കേരളം അടുത്ത തെരഞ്ഞെടുപ്പ് ചൂടിലേക്ക്; മഞ്ചേശ്വരം ഉള്‍പ്പെടെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്

ലോക്‌സഭാ പോരാട്ടത്തിന്‍റെ ചൂടാറുംമുമ്പേ ആറിടത്ത് ഇനി നിയമസഭാ ഉപതെരഞ്ഞെടുപ്പ്. മഞ്ചേശ്വരം ഉള്‍പ്പെടെ ആറിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പാല, വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു വരുന്നത്.

കോണ്‍ഗ്രസ് അംഗങ്ങളായ കെ. മുരളീധരന്‍ (വടകര), ഹൈബി ഈഡന്‍ (എറണാകുളം), അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍) എന്നിവരും സി.പി.എമ്മിലെ എ. എം ആരിഫ് (ആലപ്പുഴ) വിജയിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

കെ.എം. മാണി, പി.ബി. അബ്ദുല്‍ റസാക്ക് എന്നിവരുടെ നിര്യാണത്തെത്തുടര്‍ന്നാണ് പാലായിലും മഞ്ചേശ്വരത്തും ഒഴിവു വന്നത്. ആറിടത്തും ഒരുമിച്ചാണെങ്കില്‍ ഇത്രയും ഉപതെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടക്കുന്നതും കേരളത്തില്‍ ആദ്യമാകും.

0Shares