കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം ജാഥ; പാർട്ടിയുടെ ശക്തി പ്രകടനമായി ജാഥ

  • Post category:local news
  • Reading time:1 min read
You are currently viewing കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം ജാഥ; പാർട്ടിയുടെ ശക്തി പ്രകടനമായി ജാഥ

കാസർകോട്: കേന്ദ്രസർക്കാരിൻ്റെ ജനദ്രോഹ ഭരണത്തിനെതിരെ, വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യവുമായി സി.പി.എം സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥയ്ക്ക് ഉജ്വല സ്വീകരണം. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകരും നാട്ടുകാരും ആവേശകരമായ വരവേൽപ്പാണ് നൽകിയത്. ഉദുമ മണ്ഡലം കാൽനട പ്രചരണ ജാഥ ദേലംപാടിയിൽ ആരംഭിച്ചു. ശബരിമല വിഷയത്തിൽ ബി.ജെ.പി നടത്തുന്നത് നാടകമാണെന്നും ശ്രീധരൻപിള്ളയ്ക്കും കൂട്ടർക്കും കോടതി വിധിക്കെതിരെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും ജാഥ ഉദ്‌ഘാടനം ചെയ്ത സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. എ.മുസ്തഫ ഹാജി അധ്യക്ഷനായി. ജാഥാ ലീഡർ കെ.വി കുഞ്ഞിരാമൻ, ജാഥാ മാനേജർ കെ കുഞ്ഞിരാമൻ എം.എൽ.എ, ടി.നാരായണൻ, ബി.കെ നാരായണൻ, സി.കെ കുമാരൻ, എ.പി കുശലൻ, പി.രവീന്ദ്രൻ, എ.പി ഉഷ എന്നിവർ പ്രസംഗിച്ചു. എം.തമ്മയ്യ സ്വാഗതം പറഞ്ഞു.
സി.പി.ഐ യുടെ രാഷ്ട്രീയ വഞ്ചനയിൽ പ്രതിഷേധിച്ച് കാൽനൂറ്റാണ്ടോളം സജീവ പ്രവർത്തകയായ കുറ്റിക്കോൽ അത്തിയടുക്കം ബ്രാഞ്ചിലെ വെള്ളച്ചി സി.പി.എമ്മിൽ ചേർന്നു. സി.പി.ഐ ബന്ധം ഉപേക്ഷിച്ച വെള്ളച്ചി സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. വെള്ളിയാഴ്ച രാവിലെ കുറ്റിക്കോലിൽ നിന്നാരംഭിച്ച ജാഥ സ്വീകരണത്തിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ.വി കുഞ്ഞിരാമൻ മാലയണിയിച്ച് വെള്ളച്ചിയെ സ്വീകരിച്ചു. ജാഥ പള്ളത്തിങ്കാൽ, മുന്നാട് ,ബേഡകം, ബീംബുംങ്ങാൽ, കുണ്ടംകുഴി, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പെർളടുക്കത്ത് സമാപിച്ചു.

പരപ്പയിൽ കെ.മണികണ്ഠൻ അധ്യക്ഷനായി. വി.ഗോപി സ്വാഗതം പറഞ്ഞു. പാണ്ടിയിൽ രത്തൻ കുമാർ അധ്യക്ഷനായി. അബ്ദുല്ലകുഞ്ഞി സ്വാഗതം പറഞ്ഞു. പടുപ്പിൽ കെ.എൻ രാജൻ അധ്യക്ഷനായി. എ.മാധവൻ സ്വാഗതം പറഞ്ഞു. ബന്തടുക്കയിൽ വി.കെ അരവിന്ദൻ അധ്യക്ഷനായി. കെ.ആർ വേണു സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ.വി കുഞ്ഞിരാമൻ, കെ.കുഞ്ഞിരാമൻ എം.എൽ.എ, കെ.മണികണ്ഠൻ, ഇ.പത്മാവതി, സി.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.കാസറഗോഡ് മണ്ഡലം കാൽനടജാഥയുടെ ഉദ്ഘാടനത്തിന് മുള്ളേരിയയിൽ അത്യുജ്വല പ്രകടനം നടന്നു. കാടകം, ആദൂർ മേഖലയിലെ പാർടി സഖാക്കൾ പങ്കെടുത്ത ജാഥ പാർട്ടിയുടെ ശക്തി പ്രകടനമായി. ജാഥയ്ക്ക് അഡൂരിൽ സ്വീകരണം നൽകി. രാവുണ്ണി അധ്യക്ഷനായി. സി.കെ കുമാരൻ സ്വാഗതം പറഞ്ഞു.

0Shares