കാഞ്ഞങ്ങാട്: ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് റോഡരികിലെ മണ്‍തിട്ടയിലിടിച്ചു. ശനിയാഴ്ച രാവിലെ ഏഴരമണിയോടെ കുന്നുംകൈക്ക് സമീപം മുക്കടയിലാണ് അപകടം.
കാഞ്ഞങ്ങാട്ട് നിന്ന് എളേരിത്തട്ടിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് അപകടത്തില്‍പെട്ടത്. ബ്രേക്ക് പൊട്ടിയതോടെ ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു. വനിതാ കണ്ടക്ടര്‍ സുഭാഷിണിക്ക് പരിക്കേറ്റു.
കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണം വിട്ട് മണ്‍തിട്ടയിലിടിച്ച് വനിതാ കണ്ടക്ടര്‍ക്ക് പരിക്ക്