കെ.എസ്‌.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ വൻ തീ പിടുത്തം; ഒരു മരണം

  • Post category:news
  • Reading time:1 min read
You are currently viewing കെ.എസ്‌.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ വൻ തീ പിടുത്തം; ഒരു മരണം

മൂവാറ്റുപുഴ(എറണാകുളം): എം.സി റോഡില്‍ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം കെ.എസ്‌.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടു വാഹനങ്ങളും കത്തിനശിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. തികളാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും കോട്ടയത്തേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞുകയറിയതാണ് തീ പിടിത്തത്തിന് കാരണം. അടിയിൽ പെട്ട ബൈക്കിനെയും യാത്രക്കാരനെയും മീറ്ററുകളോളം റോഡിലൂടെ ബസ് നിരക്കിക്കൊണ്ടു പോയതോടെ തീപടരുകയാണുണ്ടായത്. ബൈക്കിന്‍റെ ടാങ്കില്‍ നിന്നും ഇന്ധനം ചോര്‍ന്നാണ് തീപിടിത്തം സംഭവിച്ചതെന്നാണ് കരുതുന്നത്. ബസില്‍ 50 ഓളം യാത്രക്കാരുണ്ടായിരുന്നുവെങ്കിലും തീ ആളിപടരുന്നതിന് മുന്നേ അവരെ രക്ഷപെടുത്തി. ഫയര്‍ഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു.

0Shares