കെ.എം.ഷാജിക്ക് താല്‍ക്കാലികാശ്വാസം; നിയമസഭാ നടപടികളില്‍ പങ്കെടുക്കാം; എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്ന് സുപ്രീംകോടതി

  • Post category:news
  • Reading time:1 min read
You are currently viewing കെ.എം.ഷാജിക്ക് താല്‍ക്കാലികാശ്വാസം; നിയമസഭാ നടപടികളില്‍ പങ്കെടുക്കാം; എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: എം.എല്‍.എ സ്ഥാനത്ത് നിന്നും കേരള ഹൈക്കോടതി അയോഗ്യനായ കെ.എം.ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ല. ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സ്റ്റേ ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ എം.എല്‍.എ ആയിരിക്കാനാണോ ആഗ്രഹിക്കുന്നതെന്ന് കോടതി ചോദിച്ചു. ഷാജിയെ അയോഗ്യനാക്കിയ ഉത്തരവിന് ഹൈക്കോടതി അനുവദിച്ച സ്റ്റേ നാളെ തീരും. ഇതിനിടേയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ വേണമെന്നാവശ്യപ്പെട്ടാണ് ഷാജി സുപ്രീംകോടതിയെ സമീപിച്ചത്.നിയമസഭാ സമ്മേളനം 27ന് തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ ഷാജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു.എതിര്‍സ്ഥാനാര്‍ഥി എം.വി. നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ഷാജിയെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ആറുവര്‍ഷത്തേക്ക് ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ കെ.എം.ഷാജിയുടെ വാദം.

0Shares