കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്‍പശാല ‘വൈഗ 2017’ ഡിസംബര്‍ 27 നു തുടങ്ങും; സംഘാടകസമിതി രൂപീകരണം പൂര്‍ത്തിയായി

  • Post category:news
  • Reading time:2 mins read
You are currently viewing കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്‍പശാല ‘വൈഗ 2017’ ഡിസംബര്‍ 27 നു തുടങ്ങും; സംഘാടകസമിതി രൂപീകരണം പൂര്‍ത്തിയായി

തൃശൂര്‍: കാര്‍ഷികോല്‍പന്ന സംസ്‌കരണം, മൂല്യവര്‍ധനവ് എന്നിവയെ ആസ്പദമാക്കി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്‍പശാലയായ ‘വൈഗ 2017’ ന്റെ സംഘാടകസമിതി രൂപീകരണയോഗം തൃശൂരില്‍ നടന്നു. ഒല്ലൂര്‍ എം.എല്‍.എ. കെ.രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 27 മുതല്‍ 31 വരെ തൃശൂരിലുള്ള കാര്‍ഷിക സര്‍വ്വകലാശാലയുടെ ആസ്ഥാന ത്ത് വച്ചാണ് ശില്‍പശാല നടക്കുന്നത്. കൃഷിവകുപ്പിന്റേയും കാര്‍ഷിക സര്‍വ്വകലാശാലയുടേയും സംയുക്താഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. തേന്‍, വാഴപ്പഴം, നാളികേരം, ചെറുധാന്യങ്ങള്‍ എന്നീ നാല് വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള മൂല്യവര്‍ധന ശില്‍പശാലയും സെമിനാറുമാണ് വൈഗ 2017 ന്റെ ഇതിവൃത്തം. ശ്രീലങ്ക, ഫിലിപ്പേയിന്‍സ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിലെ ഗവേഷകര്‍, പ്രതിനിധികള്‍ എന്നിവര്‍ സെമിനാര്‍, ക്ലാസ്സുകള്‍, ചര്‍ച്ചകള്‍ എന്നിവയില്‍ പങ്കെടുക്കുന്നുണ്ട്. മൂല്യവര്‍ധനവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ശില്‍പശാലയാണ് വൈഗ 2017 എന്ന പേരില്‍ അഞ്ച് ദിവസങ്ങളിലായി നടക്കുന്നത്. ആദ്യ ശില്‍പശാലയായ വൈഗ 2016 കഴിഞ്ഞ ഡിസംബര്‍ മാസം തിരുവന ന്തപുരത്ത് സംഘടി പ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ധാരാളം സംരംഭകരെ സൃഷ്ടിക്കുവാന്‍ കൃഷിവകു പ്പിന് കഴിഞ്ഞിട്ടുള്ളതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കാര്‍ഷിക ഉല്‍പന്ന മൂല്യവര്‍ധനവിന് അനന്തമായ സാധ്യതകളാണ് നിലവിലുള്ളതെന്ന് മന്ത്രി സൂചിപ്പി ച്ചു. ഗവേഷകര്‍, സംരംഭകര്‍, യുവകര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍ പ്പടെ വിവിധ മേഖലകളിലെ ജനങ്ങള്‍ ശില്‍പശാലയുടെ ഭാഗമാകും. യുവകര്‍ഷകസംഗമം, പ്രദര്‍ശനങ്ങള്‍, പ്രബന്ധാവതരണം,കലാപരിപാടികള്‍, പരിശീലനങ്ങള്‍ എന്നിവയെല്ലാം ശില്‍പശാലയുടെ ഭാഗമായി സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായികൊുള്ള വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. തൃശൂര്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടന്‍ കുളത്തി, കൃഷിവകുപ്പ് ഡയറക്ടര്‍ എ.എം.സുനില്‍ല്‍മാര്‍, കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാന വിഭാഗം ഡയറക്ടര്‍ ഡോ. ജിജു പി അലക്‌സ്, വി.എഫ്.പി.സി.കെ സി.ഇ.ഒ എസ്.കെ. സുരേഷ്‌കുമാര്‍, രജിസ്ട്രാര്‍, ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗ ത്തില്‍ പങ്കെടു ത്തു. സി.ടി.സി.ആര്‍.ഐ, സി.പി.സി.ആര്‍.ഐ, ചെറുധാന്യ ഗവേഷണകേന്ദ്രം, അപേഡാ, വാഴപ്പഴം ഗവേഷണകേന്ദ്രം, ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണകേന്ദ്രം ബാംഗ്ലൂര്‍, നിഫ്‌റ്റെം, ഏഷ്യാപസഫിക് കോക്കനട്ട് സെന്റര്‍ തുടങ്ങി രാജ്യത്തിനകത്തും വിദേശത്തുമുള്ള അനേകം ഗവേഷണ സ്ഥാപനങ്ങള്‍ വൈഗയുടെ ഭാഗമാകുന്നുണ്ട്.

0Shares