കുഴഞ്ഞുവീണു മരിച്ച വ്യാപാരി വിശ്വനാഥന് നാടിന്റെ അന്ത്യാഞ്ജലി

  • Post category:local news
  • Reading time:1 min read
You are currently viewing കുഴഞ്ഞുവീണു മരിച്ച വ്യാപാരി വിശ്വനാഥന് നാടിന്റെ അന്ത്യാഞ്ജലി

തൃക്കരിപ്പൂര്‍: കച്ചവടത്തിനിടെ വ്യാപാരി കുഴഞ്ഞുവീണു മരണപ്പെട്ട സൗത്ത് തൃക്കരിപ്പൂര്‍ തെക്കുമ്പാട്ടെ തലിച്ചാലം കെ.വി വിശ്വനാഥന് നാടിന്റെ അന്ത്യാഞ്ജലി. വ്യാഴാഴ്ച വൈകുന്നേരം കച്ചവടം നടത്തുന്നിനിടേ കുഴഞ്ഞുവീഴുകയായിരുന്നു. തലിച്ചാലം കുഞ്ഞാലി സ്മാരക വായനശാലയുടെ പ്രസിഡണ്ടായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ച വിശ്വനാഥന്‍ സിപിഎമ്മിന്റെയും കര്‍ഷക തൊഴിലാളി യൂണിയന്റെയും ഭാരവാഹിയുമായിരുന്നു.മുന്‍ യുനൈറ്റ്ഡ് പ്രസിലെ ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച  സമുദായ ശ്മശാനത്തില്‍ സംസ്‌കാരം നടന്നു. പാവൂര്‍ രാഘവന്റെയും കെ.വി കല്യാണിയുടെയും മകനാണ്. ഭാര്യ: കെ. രജനി. മക്കള്‍: നിഥിന്‍ (ഗള്‍ഫ്), രസ്ന. സഹോദരങ്ങള്‍: രഘുനാഥന്‍, പുഷ്പ, ഉമ, ഗോപിനാഥന്‍ (വെള്ളൂര്‍ വില്ലേജ് ഓഫീസ്), ശോഭ.

0Shares