
കണ്ണൂർ/ കാസർകോട്: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ കണ്ണൂര്‍ പിലാത്തറയില്‍ വനിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളും റുട്രോണീക്‌സും സംയുക്തമായി നടത്തി വരുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിൻ്റെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
കുറഞ്ഞ ഫീസ് നിരക്കില്‍ പി.എസ്.സി അംഗീകൃതമായ പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റ എന്‍ട്രി കോഴ്‌സുകളിലേക്ക് പ്രവേശനം നേടാന്‍ താല്പര്യമുള്ള വനിതകള്‍ ഫെബ്രുവരി 20 നകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0497 2800572, 9496015018
